ബാര്‍ നിരോധനകാലത്തെ അനുഭവകഥകള്‍
മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നു. മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ അഭികാമ്യം എന്നതാണ് വിഷയം. മദ്യത്തെക്കുറിച്ചും വ്യക്തികളുടെ മദ്യാസക്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാനസികാരോഗ്യവിദഗ്‌ധരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുര്‍ണ ബാര്‍നിരോധനം നീക്കി ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ്‌് നല്‍കുന്ന മദ്യനയം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ചയ്‌ക്ക് ആധാരം. വിഷയത്തിലെ രാഷ്ട്രീയമല്ല, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി എങ്ങനെ നേരിടാം എന്നതാണ് ഇവിടത്തെ മനഃശാസ്‌ത്രചിന്ത. ബാര്‍ നിരോധനകാലത്ത് മദ്യപാനരീതിയില്‍ വന്ന യഥാര്‍ഥ മാറ്റവും പരിശോധിക്കേണ്ടതുണ്ട്. ബാര്‍നിരോധനത്തിലൂടെ ബാറിലിരുന്നുള്ള മദ്യപാനം കുറഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍, മദ്യലഭ്യതയും മദ്യ ഉപഭോഗവും കുറഞ്ഞില്ല. മദ്യപാനരീതിയില്‍ മാറ്റംവന്നു എന്നതാണ് നിരവധിയായ ക്‌ളിനിക്കല്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഏതുവിധേനയും മദ്യം സ്വന്തമാക്കി അത് സ്വൈരമായി കുടിക്കുന്നതിന് ഇടംതേടി അവര്‍ സ്വന്തം വീടുകളിലേക്കും റബര്‍തോട്ട...