തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍


ന​മ്മു​ടെ തീ​ര​പ്ര​ദേ​ശ​ത്തു ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രാ​യ കു​റെ മ​നു​ഷ്യ​രെ മ​റ്റു​ള്ള​വ​രാ​രും-​സ​ർ​ക്കാ​രും- ശ്ര​ദ്ധി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, അ​പ​ക​ട​സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ ക​ട​ലി​ൽ​നി​ന്ന് അ​വ​ർ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ കേ​ര​ളീ​യ​രി​ൽ ന​ല്ലൊ​രു ഭാ​ഗ​ത്തി​നും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഭ​ക്ഷ​ണ​മാ​ണ്. സു​നാ​മി വ​രു​ന്പോ​ഴോ മ​ൺ​സൂ​ൺ കാ​ല​ത്തു ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്പോ​ഴോ ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്തോ മാ​ത്ര​മാ​ണു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​വ​ർ​ഗം വാ​ർ​ത്ത​യി​ൽ വ​രു​ന്ന​ത്. നി​ര​ന്ത​രം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പോ​രാ​ടി ക​ഴി​ഞ്ഞു​കൂ​ടു​ന്ന ഈ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ തി​രി​നാ​ളം തെ​ളി​ക്കാ​ൻ ഇ​നി​യും ന​മു​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​ളെ അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​രു​ക​യാ​ണ്. 47 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​നി​രോ​ധ​ന​കാ​ല​ത്തു തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു വ​ലി​യ തോ​തി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

കേ​ര​ള​തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ല​തും അ​തീ​വ ഗു​രു​ത​ര​മ​ത്രേ. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​കു​ന്ന​വ​ർ​ക്കു വി​ദേ​ശ​ക​പ്പ​ലു​ക​ൾ കൊ​ല​യാ​ളി​ക​ളാ‍യി മാ​റു​ന്നു. ഇ​റ്റാ​ലി​യ​ൻ ച​ര​ക്കു​ക​പ്പ​ലി​ലെ മ​റീ​നു​ക​ൾ ര​ണ്ടു മ​ല​യാ​ളി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ മാ​റ്റൊ​ലി ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. ഈ ​സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണു സിം​ഗ​പ്പൂ​രി​ൽ​നി​ന്നു​ള്ള ക​പ്പ​ൽ ചേ​ർ​ത്ത​ല​യ്ക്ക​ടു​ത്തു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലി​ടി​ച്ച് അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​പ്പോ​ഴി​താ പാ​ന​മ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആം​ബ​ർ എ​ൽ എ​ന്ന ക​പ്പ​ൽ കേ​ര​ള​തീ​ര​ത്തു ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടു കി​ട​ന്നി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലി​ടി​ച്ചു രണ്ടു പേ​ർ​ക്കു ജീ​വ​ൻ ന​ഷ്‌​ട​മാ​യി​. ഒരാളെ കാണാതാവുകയും ചെയ്തു. 

കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ ശോ​ഷ​ണ​മാ​ണു പ്ര​ധാ​ന പ്ര​ശ്നം. തീ​ര​ക്ക​ട​ലി​ൽ വ​ലി​യ തോ​തി​ൽ മ​ത്സ്യ​സ​ന്പ​ത്തു കു​റ​ഞ്ഞി​ട്ടു​ണ്ട്. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണു പ്ര​ധാ​ന കാ​ര​ണം. ഓ​രോ വ​ർ​ഷ​വും ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും നി​രോ​ധ​ന​മി​ല്ലാ​ത്ത മാ​സ​ങ്ങ​ളി​ൽ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ട്രോ​ളിം​ഗ് ന​ട​ക്കു​ന്ന​തു മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ശാ​സ്ത്രീ​യ​മാ​യ ട്രോ​ളിം​ഗ് നി​യ​ന്ത്ര​ണം എ​ല്ലാ​ക്കാ​ല​ത്തും ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഇ​തു ത​ട​യാ​ൻ ശ​ക്ത​മാ​യ ചി​ല ലോ​ബി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കി​ട്ടു​ന്ന​തെ​ല്ലാം പെ​ട്ടെ​ന്നു വാ​രി​യെ​ടു​ത്തു പ​ര​മാ​വ​ധി ലാ​ഭം ഉ​ണ്ടാ​ക്കു​ക എ​ന്ന മ​നോ​ഭാ​വം ക​ട​ലി​നോ​ടു സ്വീ​ക​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​പ്ര​ക്രി​യ​യ്ക്കു ത​ട​സ​മു​ണ്ടാ​ക്കു​ന്ന​തു മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ ശോ​ഷ​ണം വ​ള​രെ വേ​ഗ​ത്തി​ലാ​ക്കും.

ക​ട​ലാ​ക്ര​മ​ണ​മാ​ണു തീ​ര​ദേ​ശ​വാ​സി​ക​ൾ മ​ഴ​ക്കാ​ല​ത്തു നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ ഒ​രു പ്ര​ശ്നം. ഇ​ത്ത​വ​ണ മ​ഴ തു​ട​ങ്ങി​യി​ട്ടു ദി​വ​സ​ങ്ങ​ളേ ആ​യു​ള്ളു​വെ​ങ്കി​ലും ഇ​തി​ന​കം തീ​ര​പ്ര​ദേ​ശ​ത്തു പ​ലേ​ട​ത്തും വീ​ടു​ക​ൾ ക​ട​ലെ​ടു​ത്തു. ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​ശ​ങ്ങ​ൾ ഭാ​ഗി​ക​മാ​യേ ത​ട​യാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ഇ​പ്പോ​ൾ ഒ​രു കി​ലോ​മീ​റ്റ​ർ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നു മൂ​ന്നു കോ​ടി രൂ​പ​യെ​ങ്കി​ലും ചെ​ല​വാ​കും. 

തീ​ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​താ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു ഫ്ലാ​റ്റ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തു​പോ​ലു​ള്ള അ​പ്രാ​യോ​ഗി​ക ആ​ശ​യ​ങ്ങ​ൾ മാ​റ്റി​വ​ച്ച്, തീ​ര​ത്തു​നി​ന്ന് അ​ല്പം ഉ​ള്ളി​ലേ​ക്കു മാ​റി ഓ​രോ കു​ടും​ബ​ത്തി​നും ചെ​റി​യൊ​രു സ്ഥ​ല​വും വീ​ടും ന​ൽ​കി​യാ​ൽ ആ ​കു​ടും​ബ​ങ്ങ​ൾ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​നേ​ടു​ക​യും​അ​വ​ർ​ക്കു ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ൽ ത​ട​സ​മി​ല്ലാ​തെ ഏ​ർ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കു​ക​യും ചെ​യ്യും. വ​ല​യും മ​റ്റു മ​ത്സ്യ​ബ​ന്ധ​നോ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം വേ​ണ്ട​തു​കൊ​ണ്ടാ​ണ് അ​വ​ർ തീ​ര​ത്തു​ത​ന്നെ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത എ​ത്ര​യോ കു​ടും​ബ​ങ്ങ​ൾ ന​മ്മു​ടെ തീ​ര​ദേ​ശ​ത്തു​ണ്ട്. തീ​ര​ത്ത് സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന നാ​യ്ക്ക​ൾ വി​ഴി​ഞ്ഞം പു​ല്ലു​വി​ള​യി​ൽ സി​ൽ​വ​മ്മ എ​ന്ന സ്ത്രീ​യെ​യും ജോ​സ്ക്ലി​ൻ എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​യും ക​ടി​ച്ചു​കീ​റി​ക്കൊ​ന്ന​തു മ​റ​ക്കാ​റാ​യി​ട്ടി​ല്ല.

ക​ട​ൽ​ക്ഷോ​ഭ​ത്തെ ഇ​പ്പോ​ഴും പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​ത്ത​തു സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. തീ​ര​മേ​ഖ​ല​യു​ടെ ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളും തീ​ര​ദേ​ശ​ത്തി​ന്‍റെ മ​ക്ക​ൾ​ക്കു ഗ​തി​മു​ട്ടാ​തി​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം.

ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ തീ​ര​വാ​സി​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ കു​റ​യ്ക്കാ​ൻ അ​വ​ർ​ക്കു പ്ര​ത്യേ​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണം. സ​ഹാ​യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മു​റ​വി​ളി ഉ​യ​രാ​ൻ കാ​ത്തി​രി​ക്ക​രു​ത്. പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​നും മ​റ്റും കൃ​ത്യ​മാ​യി ന​ൽ​ക​ണം. മ​ത്സ്യ​പ്ര​ജ​ന​ന​കാ​ല​ത്തു മ​ത്സ്യ​സ​ന്പ​ത്തു സം​ര​ക്ഷി​ക്കാ​നാ​ണു ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​ല​ക്ഷ്യം നേ​ടാ​ൻ സാ​ധി​ക്കു​ന്നു​ണ്ടോ എ​ന്നു ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്ത​ണം.

മ​ത്സ്യ​സ​ന്പ​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യി​ട്ടും ജൈ​വ​വൈ​വി​ധ്യ​ത്തി​ൽ ന​മ്മു​ടെ തീ​ര​ക്ക​ട​ൽ ഇ​പ്പോ​ഴും സ​ന്പ​ന്ന​മാ​ണ്. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ട​ലി​ലേ​ക്കൊ​ഴു​കി​യെ​ത്തു​ന്ന​തു തീ​ര​പ​രി​സ്ഥി​തി​ക്കു​ള​വാ​ക്കു​ന്ന ക്ഷ​തം കു​റ​ച്ചൊ​ന്നു​മ​ല്ല. തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്കു ന​ടു​വി​ൽ ക​ഴി​യു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു വി​ദേ​ശ ക​പ്പ​ലു​ക​ൾ പ​തി​വാ​യി ഭീ​ഷ​ണി​യാ​വു​ക​കൂ​ടി ചെ​യ്താ​ലോ? 

തോ​പ്പും​പ​ടി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട കാ​ർ​മ​ൽ മാ​താ എ​ന്ന ബോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം തീ​ര​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടു കി​ട​ക്കു​ന്പോ​ഴാ​ണു പാ​ന​മ​യു​ടെ ആം​ബ​ർ എ​ൽ എ​ന്ന ക​പ്പ​ൽ അ​തി​നെ ഇ​ടി​ച്ചു ത​ക​ർ​ത്ത​ത്. മ​രി​ച്ച മൂ​ന്നു പേ​രി​ൽ ര​ണ്ടു പേ​ർ ആ​സാം സ്വ​ദേ​ശി​ക​ളാ​ണ്. കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ലും ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ണ്ട് എ​ന്ന​തി​ന​ർ​ഥം ദു​രി​ത​പൂ​ർ​ണ​മാ​യ ഈ ​തൊ​ഴി​ലി​ൽ​നി​ന്നു സ്വ​ദേ​ശി​ക​ൾ അ​ക​ലു​ന്നു​വെ​ന്നാ​ണ്. ഒ​രു​ത​ര​ത്തി​ലും ജീ​വി​ത​ത്തി​നു സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത ഒ​രു തൊ​ഴി​ലി​ൽ എ​ങ്ങ​നെ​യാ​ണു പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വു​ക? ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള കേ​ര​ളീ​യ​രു​ടെ പി​ന്മാ​റ്റം സം​സ്ഥാ​ന​ത്തി​ന്‍റെ തൊ​ഴി​ൽ, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കും. മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യെ ത​ക​ർ​ച്ച​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം നാ​ള​ത്തേ​ക്കു മാ​റ്റി​വ​യ്ക്കാ​വു​ന്ന​ത​ല്ല. അ​ലം​ഭാ​വം വ​ള​രെ അ​പ​ക​ട​ക​ര​മാ​യി​ത്തീ​രാ​വു​ന്ന മേ​ഖ​ല​യാ​ണി​ത്.

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌