അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌


മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഇ​​​ൻ​​​ബൗ​​​ണ്ട് സാ​​​ങ്കേ​​​തി​​​ക​​​ത​​​ലം ഇ​​​ന്നു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ, സെ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ വാ​​​ർ​​​ത്ത​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും തെ​​​ര​​​യു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​ത​​​ല​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഫി​​​ൽ​​​റ്റ​​​ർ ബ​​​ബി​​​ൾ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​രീ​​​തി യ​​​ഥാ​​​ർ​​​ഥ വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു ക​​​ടി​​​ഞ്ഞാ​​​ണി​​​ട്ട് വ​​​ള​​​ച്ചൊ​​​ടി​​​ച്ച വാ​​​ർ​​​ത്ത​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഗൂ​​​ഗി​​​ളും മു​​​ഖ്യ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ക​​മ്പ​​​നി​​​ക​​​ളും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഡാ​​​റ്റ അ​​​ന​​​ലി​​​റ്റി​​​ക്സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തു നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

ഒ​​​രാ​​​ളു​​​ടെ താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ളോ ഡെ​​​മോ​​​ഫ്ര​​​ഫി​​​യോ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വാ​​​ർ​​​ത്ത​​​ക​​​ൾ വേ​​​ർ​​​തി​​​രി​​​ച്ചു ന​​​ൽ​​​കു​​​മ്പോ​​​ൾ യ​​​ഥാ​​​ർ​​​ഥ വ​​​സ്തു​​​ത​​​ക​​​ൾ അ​​​റി​​​യാ​​​നു​​​ള്ള അ​​​യാ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തെ​​​യാ​​​ണു ഹ​​​നി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് എ​​​ക്കോ ചേം​​​ബ​​​ർ എ​​​ന്ന അ​​​വ​​​സ്ഥ സം​​​ജാ​​​ത​​​മാ​​​ക്കു​​​ന്നു. ചു​​​രു​​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മാ​​​ധ്യ​​​മം ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​ലൂ​​​ടെ ഓ​​​രോ​​​രു​​​ത്ത​​​രെ​​​യും അ​​​വ​​​രു​​​ടെ സ്വ​​​ന്തം ഓ​​​ണ്‍​ലൈ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി​​​യി​​​ൽ ഇ​​​ൻ​​​സു​​​ലേ​​​റ്റ​​​ഡ് ആ​​​ക്കി​​​ത്തീ​​​ർ​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. അ​​​ഥ​​​വാ കൂ​​​പ​​​മ​​​ണ്ഡൂ​​​കാ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യാം.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി ഗൂ​​​ഗി​​​ൾ, ഗൂ​​​ഗി​​​ൾ പേ​​​ഴ്സ​​​ണ​​​ലൈ​​​സ്ഡ് അ​​​ൽ​​​ഗോ​​​രി​​​ത​​​ത്തി​​​ൽ വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​വും ഫേ​​​സ്ബു​​​ക്കി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ലൈ​​​സ്ഡ് ന്യൂ​​​സ് സ്ട്രീം ​​​അ​​​ൽ​​​ഗോ​​​രി​​​തം​​​സ് അ​​​പ്ഡേ​​​ഷ​​​നു​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ ഇ​​​ഫ​​​ക്ടി​​​നു കാ​​​ര​​​ണം. അ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​മാ​​​യി യോ​​​ജി​​​ക്കാ​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വേ​​​ർ​​തി​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഫ​​​ല​​​ത്തി​​​ൽ പൗ​​​ര​​​ത്വ​​​പ​​​ര​​​മാ​​​യ വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​നു ബ​​​ബി​​​ൾ സ്വാ​​​ധീ​​​നം പ്ര​​​തി​​​കൂ​​​ല​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​മെ​​​ന്നും ഈ ​​​പ്ര​​​തി​​​ഭാ​​​സം രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​ത​​​ന്നെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ഈ ​​​പു​​​തി​​​യ പു​​​തു​​​ക്ക​​​ലു​​​ക​​​ൾ സെ​​​ർ​​​ച്ച് ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​നു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​നു​​​ഭ​​​വം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര​​​ന്ത​​​ര​​​മാ​​​യ ഒ​​​രു പ്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു ഫേ​​​സ്ബു​​​ക്ക്, ഗൂ​​​ഗി​​​ൾ എ​​​ന്നീ വ​​​മ്പ​​​ൻ ക​​മ്പ​​​നി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ൾ​​​ത​​​ന്നെ ഒ​​​രു​​​കാ​​​ര്യം വ്യ​​​ക്ത​​​മാ​​​കു​​​ന്നു. വാ​​​ണി​​​ജ്യ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഓ​​​ണ്‍​ലൈ​​​ൻ പ​​​ര​​​സ്യ​​​ക്കാ​​​ർ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ൽ ടാ​​​ർ​​​ഗ​​​റ്റ് ചെ​​​യ്ത പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്കു ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ അ​​​ട​​​വു​​​ക​​​ളി​​​ലൂ​​​ടെ വാ​​​ർ​​​ത്ത​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും എ​​​ത്തി​​​ക്കാ​​​ൻ ഉ​​​ത​​​കു​​​ന്ന ഈ ​​​പ്ര​​​ക്രി​​​യ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലും തെ​​​ര​​​യ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ അ​​​റി​​​യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2016 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ ഇ​​​ഫ​​​ക്ട്, സെ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​ൻ മാ​​​നി​​​പ്പു​​​ലേ​​​ഷ​​​ൻ ഇ​​​ഫ​​​ക്ട് എ​​​ന്നി​​​വ​​​യു​​​ടെ വ്യ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​നം കാ​​​ണാ​​​ൻ സാ​​​ധി​​​ച്ചു. ഈ ​​​സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ഡോ​​ണ​​ൾ​​ഡ് ട്രം​​​പി​​​നു നി​​​ഷ്പ​​​ക്ഷ വോ​​​ട്ട​​​ർ​​​മാ​​​രെ വ​​​ലി​​​യ അ​​​ള​​​വി​​​ൽ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും തെ​​​ളി​​​വു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ വി​​​വി​​​ധ വാ​​​ർ​​​ത്ത​​​ക​​​ൾ തെ​​​ര​​​യു​​​മ്പോ​​​ൾ ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ എ​​​ങ്ങ​​​നെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​ എ​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന​​തി​​നും ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ സ്വാ​​​ധീ​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ണ്ടി​​​ട്ടു​​​ണ്ടെ ന്ന് ​​​ഏ​​​റ്റ​​​വും പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു പ​​​ദ്ധ​​​തി അ​​​വ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ എ​​​ന്ന ആ​​​ഘാ​​​തം ത​​​ട​​​യു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ജ്ഞാ​​​ത​​​മാ​​​ണ്.

ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ ഇ​​​ഫ​​​ക്ടി​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​യി​​​ടാ​​​ൻ എ​​​ന്നോ​​​ണം ഫേ​​​സ്ബു​​​ക്ക് 2017 ജ​​​നു​​​വ​​​രി​​​യി​​​ൽ, ഫി​​​ൽ​​​ട്ട​​​ർ ബ​​​ബി​​​ൾ ഇ​​​ഫ​​​ക്ടി​​ന്‍റെ സ്വാ​​​ധീ​​​നം അ​​​വ​​​രു​​​ടെ ട്രെ​​​ൻ​​​ഡിം​​​ഗ് ടോ​​​പ്പി​​​ക് പ​​​ട്ടി​​​ക രൂ​​​പീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ നി​​​ന്നു നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​താ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍