ദേശീയപാതകളിലെ 200 അപകടമേഖലകളുടെ പോരായ്മ
സംസ്ഥാനത്തെ ദേശീയപാതകളിലെ 200 അപകടമേഖലകളുടെ പോരായ്മ പരിഹരിക്കുന്നതിനാവശ്യമായ ഫണ്ടിനായി സംസ്ഥാനം ദേശീയ ഹൈവേ അഥോറിറ്റിയെ സമീപിച്ചു. നാട്പാക്ക് നടത്തിയ പഠന റിപ്പോർട്ട് ദേശീയ ഹൈവേ അഥോറിറ്റിക്കു കൈമാറി. റോഡുകളുടെ സുരക്ഷാപ്രശ്നം സംബന്ധിച്ചു കേരള റോഡ് സുരക്ഷാ അഥോറിറ്റിയുടെ അനുബന്ധ ഏജൻസിയായ നാറ്റ്പാക്ക് നടത്തിയ പഠനത്തിലാണു ദേശീയപാതയിൽ 200 അപകട മേഖലയുള്ളതായി കണ്ടെത്തിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടമേഖലയുള്ള...