നാ​​​​ളെ പു​​​​തി​​​​യൊ​​​​രു സ്കൂ​​​​ൾ വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു

നാ​​​​ളെ പു​​​​തി​​​​യൊ​​​​രു സ്കൂ​​​​ൾ വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. വേ​​​​ന​​​​ല​​​​വ​​​​ധി​​​​യു​​​​ടെ ആ​​​​ല​​​​സ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു സ്കൂ​​​ൾ വ​​​ള​​​പ്പി​​​ലെ കൂ​​​ട്ടു​​​കൂ​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്കം സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഉ​​​ല്ലാ​​​സ​​​ക​​​ര​​​മാ​​​ണ്. പ​​​ഠ​​​ന​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ ചി​​​ല​​​ർ​​​ക്ക് അ​​​ല്പം മ​​​ടി കാ​​​ണു​​​മെ​​​ങ്കി​​​ലും കൂ​​​ട്ടു​​​കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ഴേ​​​ക്കും അ​​​തു മ​​​റ​​​ഞ്ഞു​​​ക​​​ഴി​​​ഞ്ഞി​​​രി​​​ക്കും. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​ഹ്ലാ​​​ദ​​​ത്തി​​​ന്‍റെ​​​യും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും അ​​​ര​​​ങ്ങാ​​​ക​​​ട്ടെ വി​​​ദ്യാ​​​ല​​​യം. അ​​​​വ​​​​ധി​​​​ക്കാ​​​​ല ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്കു ക​​​​ർ​​​​ശ​​​​ന നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം സ്കൂ​​​​ൾ വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ചി​​​​ട്ട​​​​യോ​​​​ടെ​​​​യും ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​ത്തെ​​​​യും പാ​​​​ഠ്യേ​​​​ത​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​മീ​​​​പി​​​​ക്കാ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ക​​​​ഴി​​​​യു​​​ക​​​യും വേ​​​ണം.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു സ​​​ർ​​​ക്കാ​​​ർ മു​​​​ന്തി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​ന്നു​​​ണ്ട്. സ​​​മൂ​​​ഹ​​​ത്തി​​​ൽ എ​​​ല്ലാ ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്തു​​​ന്നുമു​​​ണ്ട്. അ​​​തൊ​​​ക്കെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​വേ​​​​ദ്യ​​​​മാ​​​​ക​​​​ണം; പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ക​​​യും വേ​​​ണം. മെ​​​​ച്ച​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​ന്പോ​​​​ഴാ​​​ണു ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഴി​​​​വു​​​​ക​​​​ൾ ന​​​ന്നാ​​​യി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ക​​​​ഴി​​​​യു​​​​ക. ആ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ർ​​​ക്കു കൊ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ക്ക​​​ണം.

ആ​​​​ഘോ​​​​ഷ​​​പൂ​​​ർ​​​ണ​​​​മാ​​​​യ പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തു​​​​കൊ​​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യോ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം തീ​​​രു​​​ന്നി​​​ല്ല. അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം സ്വ​​​സ്ഥ​​​ത നി​​​റ​​​ഞ്ഞ സ്കൂ​​​​ൾ അ​​​​ന്ത​​​​രീ​​​​ക്ഷം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. സ​​​​മ​​​​ര​​​​ങ്ങ​​​​ളും അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​പോ​​​​ലും എ​​​​ത്താ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്. ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലു​​​മൊ​​​ക്കെ സ​​​​മ​​​​ര​​​​വും ഹ​​​​ർ​​​​ത്താ​​​​ലും കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ദി​​​​ന​​​​ങ്ങ​​​​ൾ അ​​​​പ​​​​ഹ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക​​​രു​​​​ത്. ഒ​​​​രു അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം 200 സാ​​​​ധ്യാ​​​​യ ദി​​​​വ​​​​സ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. പ​​​​ല​​​​പ്പോ​​​​ഴും ഈ ​​​​ക​​​​ണ​​​​ക്ക് ഒ​​​​പ്പി​​​​ക്കാ​​​​ൻ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്ക് കു​​​​റെ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന ചി​​​​ല സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യം ദി​​​വ​​​സ​​​ങ്ങ​​​ൾ തി​​​ക​​​യ്ക്കു​​​ക​​​യെ​​​ന്ന ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ഏ​​​​താ​​​​യാ​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​തി​​​നെ​​​തി​​​രേ ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ അ​​​​വ​​​​ധി​​​​ക്കാ​​​​ല ക്ലാ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ല്ല.

അ​​​​ടു​​​​ത്ത പ​​​​ത്തു​​​​മാ​​​​സ​​​​ത്തേ​​​​ക്കു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​ൾ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ മാ​​​ത്ര​​​മ​​​ല്ല വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ത​​​​യാ​​​​റാ​​​​ക്കു​​​ന്ന​​​തു പ്ര​​​യോ​​​ജ​​​ന​​​പ്ര​​​ദ​​​മാ​​​യി​​​രി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ പ്ര​​​കാ​​​രം പ​​​ഠ​​​നം നീ​​​ങ്ങാ​​​തെ വ​​​ന്നാ​​​ൽ നീ​​​ക്ക​​​മു​​​ണ്ടാ​​​കാ​​​ൻ ഉ​​​ട​​​ൻ മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്ത​​​ണം. പ​​​ഠ​​​ന​​​ക്കു​​​ടി​​​ശി​​​ക കു​​​മി​​​ഞ്ഞു​​​കൂ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ അ​​​ത് ഉ​​​ത​​​കും.

സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന ആ​​​ദ്യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ കു​​​ട്ടി​​​ക​​​ളെ പ്ര​​​ത്യേ​​​ക​​​മാ​​​യി ശ്ര​​​ദ്ധി​​​ക്ക​​​ണം. അ​​​വ​​​രു​​​ടെ പ​​​​ഠ​​​​ന കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, പാ​​​​ഠ്യേ​​​​ത​​​​ര കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ശ്ര​​​​ദ്ധ പ​​​​തി​​​​യ​​​ണം. പു​​​തി​​​യ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഏ​​​​റ്റ​​​​വും ന​​​​ന്നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണു കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. അ​​​വ​​​ർ മൊ​​​ബൈ​​​ൽ ഫോ​​​ണും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. അ​​​മി​​​തോ​​​പ​​​യോ​​​ഗ​​​മോ ദു​​​രു​​​പ​​​യോ​​​ഗ​​​മോ ഉ​​​ണ്ടാ​​​കാ​​​തെ സൂ​​​ക്ഷി​​​ക്ക​​​ണം. മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കാ​​​ൻ കു​​​ട്ടി​​​ക​​​ൾ സ്വ​​​യം ത​​​യാ​​​റാ​​​യാ​​​ൽ ഏ​​​റ്റ​​​വും ന​​​ന്ന്. ഇ​​​ത്ത​​​രം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ യ​​​​ഥേ​​​​ഷ്‌​​​​ടം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​​ൽ​​​​ക​​​ണോ എ​​​​ന്ന കാ​​​​ര്യം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ചി​​​​ന്തി​​​​ക്ക​​​​ട്ടെ.

സ്കൂ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ലി​​​​ക്കേ​​​​ണ്ട അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തെ​​​ക്കു​​​റി​​​​ച്ചു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ കു​​​​ട്ടി​​​​ക​​​ൾ​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്ക​​​​ണം. മി​​​ക്ക സ്കൂ​​​ളു​​​ക​​​ളും ഇ​​​​പ്പോ​​​​ൾ സ്വ​​​ന്ത​​​മാ​​​യ ബ​​​​സ് യാ​​​​ത്രാ​​​സൗ​​​​ക​​​​ര്യം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​ന​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​തെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യും യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ ഇ​​​തു​​​വ​​​ഴി കു​​​ട്ടി​​​ക​​​ൾ​​​ക്കു സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള​​​​തു​​​​കൊ​​​​ണ്ട് ഇ​​​​തു സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹം​​​​ത​​​​ന്നെ. എ​​​​ന്നാ​​​​ൽ സ്കൂ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രും മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​രും കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യി​​​ൽ ശു​​​ഷ്കാ​​​ന്തി​​​യു​​​ള്ള​​​വ​​​രും സ​​​ന്മാ​​​ർ​​​ഗി​​​ക​​​ളു​​​മാ​​​യി​​​രി​​​ക്ക​​​ണം.
സ്കൂ​​​​ൾ ബ​​​​സു​​​​ക​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട സു​​​​ര​​​​ക്ഷാ ച​​​ട്ട​​​ങ്ങ​​​ളെ​​​​ക്കു​​​​റി​​​​ച്ചു ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ സി​​​​ബി​​​​എ​​​​സ്ഇ സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച്, സ്കൂ​​​​ൾ ബ​​​​സു​​​​ക​​​​ളു​​​​ടെ വേ​​​​ഗം മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 40 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ കൂ​​​​ടാ​​​​ൻ പാ​​​​ടി​​​​ല്ല. എ​​​​ല്ലാ ബ​​​​സു​​​​ക​​​​ളി​​​​ലും ജി​​​പി​​​​എ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​വും സി​​​​സി​​​​ടി​​​​വി​​​​യും ഘ​​​​ടി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​തൊ​​​ക്കെ ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ന​​​ന്നാ​​​യി​​​രി​​​ക്കും.

സ്കൂ​​​​ൾ ബാ​​​​ഗി​​​​ന്‍റെ അ​​​​മി​​​​ത​​​​ഭാ​​​​രം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തെ​​​​പ്പോ​​​​ലും ബാ​​​​ധി​​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പു​​​സ്ത​​​ക​​​ച്ചു​​​മ​​​ടി​​​നെ​​​ക്കു​​​റി​​​ച്ചു നി​​​​ര​​​​വ​​​​ധി പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

ഡേ​​​​കെ​​​​യ​​​​ർ മു​​​​ത​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വ​​​​രെ​​​യു​​​ള്ള അ​​​ത്യ​​​ന്തം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ​ഘ​​​​ട്ട​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ്രാ​​​​യ​​​​ത്തി​​​​നും ക്ലാ​​​​സി​​​​നും അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ ശാ​​​​രീ​​​​രി​​​​ക​​​​വും മാ​​​​ന​​​​സി​​​​ക​​​​വു​​​​മാ​​​​യ ആ​​​​രോ​​​​ഗ്യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​തു നേ​​​ടാ​​​നു​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​രി​​​ക്ക​​​ണം. എ​​​​ന്നാ​​​​ൽ ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ക്ക​​​​ള​​​​രി സ്വ​​​ന്തം വീ​​​​ടു ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്ന കാ​​​ര്യം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഓ​​​ർ​​​ക്കു​​​ക.

കു​​​​ടും​​​​ബ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളും കു​​​​ട്ടി​​​​യു​​​​ടെ വ്യ​​​​ക്തി​​​​ത്വ​​​​ത്തെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി സ്വാ​​​​ധീ​​​​നി​​​​ക്കും. വീ​​​​ട്ടി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന പി​​​​ഴ​​​​വു​​​​ക​​​​ളും പോ​​​​രാ​​​​യ്മ​​​​ക​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള വേ​​​​ദി​​​​യാ​​​​യി​​​​ക്കൂ​​​​ടി ക്ലാ​​​​സ് മു​​​​റി​​​​ക​​​​ൾ മാ​​​​റ​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കും വ​​​​ലി​​​​യ പ​​​​ങ്കാ​​​​ണു വ​​​​ഹി​​​​ക്കാ​​​​നു​​​​ള്ള​​​​ത്. ഇ​​​​പ്പോ​​​​ൾ ഒ​​​​ട്ടു​​​​മി​​​​ക്ക സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും കൗ​​​​ൺ​​​​സ​​​ലിം​​​​ഗി​​​​നു​ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്. ​മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യം കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​​ഠ​​​​ന​​​​ത്തി​​​നു തി​​​ക​​​ച്ചും ആ​​​വ​​​ശ്യ​​​മാ​​​ണ്. പ്ര​​​​ശ്ന​​​​സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വ​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ണ്ട്. ബൗ​​​​ദ്ധി​​​​ക നി​​​​ല​​​​വാ​​​​രം വേ​​​​ണ്ട​​​​ത്ര​​​​യി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളെ​​​​യും കൈ​​​​കാ​​​​ര്യം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സ്കൂ​​​​ൾ പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ക്ക​​​​രു​​​​തെ​​​​ന്നു സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്. പ്ര​​​ത്യേ​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും ക്ഷ​​​​മാ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഇ​​​​ത്ത​​​​രം കു​​​​ട്ടി​​​​ക​​​​ളെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​വ​​​​രാ​​​​നാ​​​​കും, ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത്ര സ്പെ​​​ഷ​​​ൽ ടീ​​​ച്ചേ​​​ഴ്സി​​​നെ ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ൽ.

ല​​​​ഹ​​​​രി മ​​​​രു​​​​ന്നു​​​​പ​​​​യോ​​​​ഗം സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പ​​​​ല ല​​​​ഹ​​​​രി വ​​​​സ്തു​​​​ക്ക​​​​ളും ഇ​​​​പ്പോ​​​​ഴും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​ണ​​​ത്രേ. ഇ​​​​തി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​വ​​​​ണം. പോ​​​​ലീ​​​​സും എ​​​​ക്സൈ​​​​സും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണം. സ്കൂ​​​​ൾ തു​​​​റ​​​​ക്ക​​​​ലി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ത​​​​ന്നെ മ​​​​ഴ​​​​ക്കാ​​​​ല​​​​വും എ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ൽ മ​​​​ഴ ന​​​​ന​​​​ഞ്ഞും മ​​​​റ്റും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​സു​​​​ഖം പി​​​​ടി​​​​പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ആ​​​​രോ​​​​ഗ്യ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യും ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാം.

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍