സംസ്ഥാന സര്‍ക്കാരിന്റ ഒരുവര്‍ഷം


ഒരുവര്‍ഷം​​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു എ​​​ന്ന​​​താ​​​ണു പിണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ടം. കോ​​​ട​​​തി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ദേ​​​ശീ​​​യ പാ​​​ത​​​യോ​​​ര​​​ത്തെ ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​തി​​​നു കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഇ​​​താ എ​​​ല്ലാ ബാ​​​റു​​​ക​​​ളും തു​​​റ​​​ന്നു​​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കാ​​​നു​​​ള്ള തീ​​രു​​മാ​​ന​​ത്തി​​ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രും പ​​​ച്ച​​​ക്കൊ​​​ടി വീ​​​ശി​​​യി​​​രി​​​ക്കു​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ വെ​​​ള്ളം ചേ​​​ർ​​​ക്കി​​​ല്ലെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ണ​​​യി​​​ട്ട് പ​​​റ​​​ഞ്ഞു വോ​​​ട്ടു നേ​​​ടി​​​യ​​​വ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യാ​​​ണു കാ​​​ട്ടി​​​യ​​​ത്. 

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം​​​കൊ​​​ണ്ട് ഇ​​​ത്ര​​​മാ​​​ത്രം അ​​​ഴു​​​കി​​​യ മ​​​റ്റൊ​​​രു ഭ​​​ര​​​ണം ഉ​​​ണ്ടാ​​യി​​​ട്ടി​​​ല്ല. കോ​​​ട്ട​​​ങ്ങ​​​ൾ പ​​​റ​​​യാ​​​ൻ കൈ​​​യും​​​ക​​​ണ​​​ക്കു​​​മി​​​ല്ല. രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം, കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു​​​വേ​​​ണ്ടി നെ​​​ട്ടോ​​​ട്ടം, റേ​​​ഷ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​പോ​​​ലും ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ, ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം, മ​​​ട​​​ങ്ങി​​​വ​​​ന്ന കൊ​​​ല​​​പാ​​​ത​​​ക രാ​​ഷ്‌​​ട്രീ​​യം, ഇ​​​ഴ​​​ഞ്ഞു​​നീ​​​ങ്ങു​​​ന്ന ഭ​​​ര​​​ണം, വ്യാ​​​പ​​​ക​​​മാ​​​യ ഭൂ​​​മി കൈ​​യേ​​​റ്റം ഇ​​​തൊ​​​ക്കെ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച​​​ത്. ചു​​​റ്റി​​​ലും ഉ​​​പ​​​ദേ​​​ശ​​​ക​​​രാ​​​ണെ​​​ങ്കി​​​ലും ഒ​​​ന്നും ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മ​​തി ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​ള്ള​​​ത്ത​​​രം വ്യ​​​ക്ത​​​മാ​​​കാ​​​ൻ. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണു ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും. അ​​​വ മി​​​ക്ക​​​തും ഇ​​​പ്പോ​​​ൾ ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ക​​​യാ​​​ണ്. പ​​​ല​​​തും പേ​​​രു​​മാ​​​റ്റി സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. 

പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ചി​​​രി

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കൊ​​​ടു​​​ത്ത​​​പ്പോ​​​ൾ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മു​​​ഖ​​​ത്തു​​​വി​​​രി​​​ഞ്ഞ ചി​​​രി​​​യാ​​​ണു ത​​​നി​​​ക്ക് ഏ​​​റ്റ​​​വും സ​​​ന്തോ​​​ഷം പ​​​ക​​​ർ​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് യു​​​ഡി​​​എ​​​ഫി​​​നാ​​ണ്. 2011ൽ ​​​ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ എ​​​ണ്ണം 12.90 ല​​​ക്ഷം ആ​​​യി​​​രു​​​ന്നു. 2016ൽ ​​​അ​​​ത് 34.43 ല​​​ക്ഷ​​​മാ​​​യി. എ​​​ൽ​​​ഡി​​​എ​​​ഫ് 200611ൽ ​​​ന​​​ല്കി​​​യ​​​ത് 592 കോ​​​ടി രൂ​​​പ. യു​​​ഡി​​​എ​​​ഫ് 20112016ൽ ​​​ന​​​ല്കി​​​യ​​​ത് 3016 കോ​​​ടി. ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തും യു​​​ഡി​​​എ​​​ഫ്.​ എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴും ആ​​​ധാ​​​ർ ലി​​​ങ്ക് ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ​​​ക്കും കു​​​ടും​​​ബ​​​ശ്രീ സ​​​ർ​​​വെ പ്ര​​​കാ​​​രം ശി​​​പാ​​​ർ​​​ശ ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ​​​ക്കും ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ന​​​ല്കു​​​ന്നി​​​ല്ല. 

2011ൽ 300 ​​​രൂ​​​പ​​​യാ​​​യി​​​രു​​​ന്നു പെ​​​ൻ​​​ഷ​​​ൻ തു​​​ക. യു​​​ഡി​​​എ​​​ഫ് അ​​​ത് 600, 800, 1100, 1200 രൂ​​പ സ്ലാ​​​ബു​​​ക​​​ളാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ലെ ഉ​​​യ​​​ർ​​​ന്ന സ്ലാ​​​ബ് എ​​​ടു​​​ത്തു ക​​​ള​​​ഞ്ഞ് എ​​​ല്ലാ​​​വ​​​ർ​​​ക്കും 1100 രൂ​​​പ​​​യാ​​​ക്കി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഡി​​​സെ​​​ബി​​​ലി​​​റ്റി ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് 1200 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ ന​​​ല്കി​​​യി​​​രു​​​ന്ന​​​ത്.​ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യാ​​​ണ്.

ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ്നേ​​​ഹ​​​പൂ​​​ർ​​​വം (300, 500, 700 രൂ​​​പ) പ​​​ദ്ധ​​​തി, കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം (525 രൂ​​​പ) പ​​​ദ്ധ​​​തി, കി​​​ഡ്നി, ലി​​​വ​​​ർ പ്ലാ​​ന്‍റേ​​ഷ​​​ൻ ന​​​ട​​​ത്തി​​​യ രോ​​​ഗി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ​​​മാ​​​ശ്വാ​​​സം (1200 രൂ​​​പ) പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​യി​​ൽ പ്ര​​​തി​​​മാ​​​സം ന​​​ല്കി​​​ക്കൊ​​​ണ്ടി​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം മു​​​ട​​​ങ്ങി. ജ​​​നു​​​വ​​​രി മു​​​ത​​​ൽ ആ​​​ർ​​​ക്കും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സ​​​ഹാ​​​യം സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ ഒ​​​രു​​​മി​​​ച്ചു ന​​​ല്കേ​​​ണ്ടതാ​​​ണ്. 

ഈ ​​​സ​​​ർ​​​ക്കാ​​​ർ കോ​​​ക്ലി​​​യ​​​ർ ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​ത് 71 പേ​​​ർ​​​ക്ക്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ മേ​​​യ് മാ​​​സം അ​​​നു​​​വ​​​ദി​​​ച്ച​​​തു കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ 107 പേ​​​ർ​​​ക്ക്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നാ​​​ലു വ​​​ർ​​​ഷം​​​കൊ​​​ണ്ടു 645 കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​നം ഇ​​​പ്പോ​​​ൾ പൊ​​​ടി​​​പി​​​ടി​​​ച്ചു കി​​​ട​​​ക്കു​​​ന്നു. കോ​​​ക്ലി​​​യ​​​ർ ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ വാ​​​റ​​​ന്‍റി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും ഉ​​​പ​​​ക​​​ര​​​ണം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​വ​​​ർ​​​ക്കും പു​​​തു​​​ക്കി ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. 

കാ​​​രു​​​ണ്യ​​​പ​​​ദ്ധ​​​തി 

കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി അ​​​ട്ടി​​​മ​​​റി​​​ക്കു​​​കയാണ്. ഹീ​​​മോ​​​ഫീ​​​ലി​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ൾ​​​പ്പെ​​​ടെ ആ​​​ശ്വാ​​​സം ന​​​ൽ​​​കി​​​യി​​​രു​​​ന്ന കാ​​​രു​​​ണ്യ​ ബ​​​ന​​​വ​​​ല​​​ന്‍റ് പ​​​ദ്ധ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കി ആ​​​ർ.​​​എ​​​സ്.​​​ബി.​​​വൈ​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​ൻ നീ​​​ക്കം ന​​ട​​ക്കു​​ന്നു. 1.42 ല​​​ക്ഷം രോ​​​ഗി​​​ക​​​ൾ​​​ക്ക് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ 1200 കോ​​​ടി രൂ​​​പ ന​​​ല്കി​​​യ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. 

യു​​​ഡി​​​എ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രു മാ​​​റ്റി

State initiative on disabilities എ​​​ന്ന യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​യെ അ​​​നു​​​യാ​​​ത്ര എ​​​ന്നു പേ​​​രി​​​ട്ട് ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി​​​യെ​​​ക്കൊ​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യി​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണ്. 2014ലും 2015​​​ലും 40 കോ​​​ടി രൂ​​​പ വീ​​​തം ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​കൊ​​​ള്ളി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. കു​​​ട്ടി​​​ക​​​ൾ ജ​​​നി​​​ക്കു​​​ന്പോ​​​ൾത്ത​​​ന്നെ അ​​​വ​​​രു​​​ടെ ശാ​​രീ​​രി​​ക ന്യൂ​​ന​​ത​​ക​​ൾ ക​​​ണ്ടെ ത്തു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ കെ​​​ട്ടി​​​ടം പ​​​ണി​​​ക്ക് 36 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. കു​​​ട്ടി​​​ക​​​ളു​​​ടെ കേ​​​ഴ്‌വി ത​​​ക​​​രാ​​​ർ ക​​​ണ്ടു​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്ക്രീ​​​നിം​​​ഗ് 41 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഒ​​​ന്ന​​​ര വ​​​ർ​​​ഷം കൊ​​​ണ്ടു ര​​​ണ്ടു ല​​​ക്ഷം കു​​​ട്ടി​​​ക​​​ളി​​​ൽ സ്ക്രീ​​​നിം​​​ഗ് ന​​​ട​​​ത്തി. ഈ ​​​പ​​​ദ്ധ​​​തി​​​യെ കാ​​​തോ​​​രം എ​​​ന്നു പേ​​​രി​​​ട്ട് ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ പ​​​ദ്ധ​​​തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 
65 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു പ​​​രി​​​ച​​​ര​​​ണം ന​​​ല്കു​​​ന്ന വ​​​യോ​​​മി​​​ത്രം, സൗ​​​ജ​​​ന്യ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ന​​​ല്കു​​​ന്ന വി​​​ശ​​​പ്പു​​​ര​​​ഹി​​​ത ന​​​ഗ​​​രം തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളൊ​​​ക്കെ പു​​​തി​​​യ പ​​​ദ്ധ​​​തി​​ക​​ളെ​​​ന്ന മ​​​ട്ടി​​​ൽ പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. 

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ 712 കോ​​​ടി രൂ​​​പ​​​യാ​​​ണു കു​​​ടി​​​ശി​​​ക. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യാ​​​ണ് കാ​​​ര​​​ണം. പ​​ദ്ധ​​തി​​ക്കു ​മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റെ വ​​​യ്ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്രം പ​​​ല​​​വ​​​ട്ടം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​ണ്. അ​​​ങ്ങ​​​നെ വ​​​യ്ക്കാ​​​ത്ത ഏ​​​ക സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്. ഇ​​​തു കേ​​​ന്ദ്രം പ​​​ല​​​വ​​​ട്ടം ചൂ​​​ണ്ടി​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ഡ​​​യ​​​റ​​​ക്ട​​​റെ വ​​​യ്ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഫ​​​ണ്ടു ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യാ​​​ണു കേ​​​ന്ദ്രം ചെ​​​യ്ത​​​ത്. 

ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് ഒ​​​രു കോ​​​ടി വൃ​​​ക്ഷ​​​ത്തൈ ന​​​ട്ട​​​തി​​​നെ ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​സം​​​ഭ​​​വം എ​​​ന്നൊ​​​ക്കെ വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ര​​​സ്യ​​​ത്തി​​​ൽ ഇ​​​ത് 72 ല​​​ക്ഷ​​​മാ​​​ണ്. 2014ൽ ​​​ജൂ​​​ണ്‍ അ​​ഞ്ചി​​നു രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ 11.30 വ​​​രെ​​​യു​​​ള്ള ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ൽ 19.5 ല​​​ക്ഷം മ​​​ര​​​മാ​​​ണു ന​​​ട്ട​​​ത്. 2014ലും 2015​​​ലും വ​​​നം​​​വ​​​കു​​​പ്പ് 80 ല​​​ക്ഷം വൃ​​​ക്ഷ​​​ത്തെ​​​ക​​​ൾ വീ​​​തം ന​​​ട്ടു. 

ആ​​​രോ​​​ഗ്യം

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​നി പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​ള​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​ത്തി​​​യ 2015, 2016 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ന്‍റെ ഫ​​​ലം ക​​​ണ്ടു. ​എ​​​ന്നാ​​​ൽ, എ​​​ൽ​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​ക​​​ര​​​മാ​​​യ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി. മാർച്ച് മാസത്തിലാണ് പരിമിതമായെങ്കിലും പരിപാടി കൾ ആരംഭിക്കാൻ കഴിഞ്ഞത്. തുടർ ന്നു പനി വ്യാപകം, മരണനിരക്ക് കൂടുതൽ. 

തൊ​​​ഴി​​​ൽ

സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്നി​​​ല്ല. ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലെ സ​​​ബ് സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നു വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യാ​​​യി​​​ല്ല. കെ​​​ട്ടി​​​ടം പ​​​ണി തീ​​​രു​​​ന്ന മു​​​റ​​​യ്ക്ക് റോ​​​ഡ് ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ന്നി​​​ല്ല. കി​​​ൻ​​​ഫ്ര​​​യി​​​ൽനി​​​ന്നു​​​ള്ള വെ​​​ള്ള​​​വും നി​​​ലച്ചു. 

കൊ​​​ച്ചി മെ​​​ട്രോ

1000 ദി​​​വ​​​സം കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട പ​​​ദ്ധ​​​തി ഇ​​​പ്പോ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​ത് 1470 ദി​​​വ​​​സം​​​കൊ​​​ണ്ട്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​പോ​​​യി ട്ര​​​യ​​​ൽ റ​​​ണ്‍ വ​​​രെ ന​​​ട​​​ത്തി​​​യ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. ക​​​ലൂ​​​ർ മു​​​ത​​​ൽ കാ​​​ക്ക​​​നാ​​​ട് വ​​​രെ​​​യു​​​ള്ള എ​​​ക്സ്റ്റെ​​​ൻ​​​ഷ​​​ന്‍റെ അം​​​ഗീ​​​കാ​​​രം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ത​​​ന്നെ ന​​​ല്കി​​​യ​​​താ​​​ണ്. പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന ഒ​​​ട്ടു​​​മി​​​ക്ക കാ​​​ര്യ​​​ങ്ങ​​​ളും യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്ത് മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​പോ​​​യ​​​ത്. കൊ​​​ച്ചി വ​​​ണ്‍ കാ​​​ർ​​​ഡ്, ആ​​​ലു​​​വ മു​​​ത​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം വ​​​രെ​​​യു​​​ള്ള 11 മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം, സൗ​​​രോ​​​ർ​​​ജം ഉ​​​ല്പാ​​​ദി​​​പ്പിക്കാ​​​ൻ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ൽ, പേ​​​ട്ട വ​​​രെ​​​യു​​​ള്ള മെ​​​ട്രോ പ​​​ദ്ധ​​​തി​​​യു​​​ടെ സ്ഥ​​​ല​​​മെ​​​ടു​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​യെ​​​ല്ലാം യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്തു ത​​​ന്നെ മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ട ുപോ​​​യി​​​രു​​​ന്നു. 

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നു യു​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 798 കോ​​​ടി രൂ​​​പ​​​യാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ഈ ​​​സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ല്കി​​​യ​​​ത് 105 കോ​​​ടി രൂ​​​പ. അ​​​തി​​​ൽ ഒ​​മ്പ​​തു കോ​​​ടി രൂ​​​പ യു​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ഇ​​​ര​​​ക​​​ൾ​​​ക്കു​​​ള്ള മൂ​​ന്നാം ഗ​​​ഡു, ഹാ​​​ൻ​​​ടെ​​​ക്സി​​​നും ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​യി​​​ൽ ഓ​​​ണ​​​ക്കി​​​റ്റ് ന​​​ൽ​​​കി​​​യ​​​തു​​​മെ​​​ല്ലാം 105 കോ​​​ടി രൂ​​​പ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ വ​​​ന്ന​​​ശേ​​​ഷം ഇ​​​ടു​​​ക്കി​​​യി​​​ൽ യു​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ ത​​​യാ​​​റാ​​​ക്കി​​വ​​​ച്ചി​​​രു​​​ന്ന 10,000 പ​​​ട്ട​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു 4,000 പ​​​ട്ട​​​യ​​​ങ്ങ​​ളും കാ​​​സ​​​ർ​​​ഗോ​​​ട്ട് 250 പ​​​ട്ട​​​യ​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ ഇ​​​ടു​​​ക്കി​​​യി​​​ൽ ന​​​ൽ​​​കി​​​യ​​​വ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ​​​യാ​​​ണ്. ഉ​​​പാ​​​ധി ര​​​ഹി​​​ത പ​​​ട്ട​​​യം ന​​​ല്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 1,80,354 പ​​​ട്ട​​​യ​​​ങ്ങ​​​ളാ​​​ണ് (കൈ​​​വ​​​ശാ​​​വ​​​കാ​​​ശ രേ​​​ഖ ഉ​​​ൾ​​​പ്പെ​​​ടെ) ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ൽ കോ​​​ന്നി താ​​​ലൂ​​​ക്കി​​​ലെ 4,000 പ​​​ട്ട​​​യ​​​ങ്ങ​​​ൾ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ദി​​​രാ ആ​​​വാ​​​സ് യോ​​​ജ​​​ന സ്കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി യു​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഓ​​​രോ വ​​​ർ​​​ഷ​​​വും ഏ​​​ക​​​ദേ​​​ശം 50,000 വീ​​​ടു​​​ക​​​ൾ നി​​​ർ​​മി​​ക്കാ​​​ൻ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മൂ​​ന്നു ല​​​ക്ഷം, പ​​​ട്ടി​​​ക​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 3.5 ല​​​ക്ഷം, മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 2.50 ല​​​ക്ഷം എ​​​ന്ന നി​​​ര​​​ക്കി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു ല​​​ഭി​​​ച്ച 70,000 രൂ​​​പ ക​​​ഴി​​​ച്ച് ബാ​​​ക്കി തു​​​ക സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ൽനി​​​ന്നാ​​​ണ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 29,000 വീ​​​ടു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മേ അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യി​​​ള്ളൂ.

അ​​​ഴി​​​മ​​​തി

അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രെ ഘോ​​​ര​​​ഘോ​​​രം പ്ര​​​സം​​​ഗി​​​ച്ചു വോ​​​ട്ട് പി​​​ടി​​​ച്ച ഇ​​​ട​​​തു​​​മു​​​ന്ന​​​ണി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ അ​​​ഴി​​​മ​​​തി​​​യി​​​ലും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​ത്തി​​​ലും മു​​​ങ്ങി​​​ത്താ​​​ഴു​​​ന്ന കാ​​​ഴ്ച​​​യാ​​​ണു ക​​​ണ്ട​​ത്. ​പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ലെ​​​ല്ലാം നേ​​​താ​​​ക്ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും സ്വ​​​ന്ത​​​ക്കാ​​​രെ​​​യും തി​​​രു​​​കി​​​ക്ക​​​യ​​​റ്റി. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ര​​​ണ്ടാ​​മ​​​നാ​​​യി​​​രു​​​ന്ന ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ൻ ഭാ​​​ര്യാ സ​​​ഹോ​​​ദ​​​രി പി.​​​കെ. ​ശ്രീ​​​മ​​​തി എം​​പി​​​യു​​​ടെ മ​​​ക​​​ൻ സു​​​ധീ​​​ർ ന​​​ന്പ്യാ​​​രെ കെ​​എ​​​സ്ഐ​​ഇ​​​യു​​​ടെ എം​​ഡി​​​യാ​​​യും സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​ൾ ദീ​​​പ്തി​​​യെ ക​​​ണ്ണൂ​​​രി​​​ലെ ക്ളേ ​​​ആ​​​ൻ​​ഡ് സി​​​റാ​​​മി​​​ക്സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യും നി​​​യ​​​മി​​​ച്ചു. ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ വേ​​​റെ​​​യു​​​മു​​​ണ്ടാ​​യി​​​രു​​​ന്നു. യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍ ഒ​​​ടു​​​വി​​​ൽ ജ​​​യ​​​രാ​​​ജ​​​ൻ രാ​​​ജി​​വ​​​ച്ചു. 

ര​​​ണ്ടാം രാ​​​ജി

ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന എ.​​​കെ. ​ശ​​​ശീ​​​ന്ദ്ര​​ൻ ഫോ​​​ണി​​​ൽ ഒ​​​രു സ്ത്രീ​​​യോ​​​ട് അ​​​ശ്ലീ​​​ല സം​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു ​നാ​​​ണം​​കെ​​​ട്ടു രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​വ​​​ന്ന​​​താ​​​ണ് പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ര​​​ണ്ടാ​​മ​​​ത്തെ നേ​​​ട്ടം. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു പ​​​ത്താം മാ​​​സ​​​മെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ര​​​ണ്ടാ​​മ​​​ത്തെ മ​​​ന്ത്രി വീ​​​ണ​​​ത്.

വീ​​​ണ്ടും കൊ​​​ല​​​പാ​​​ത​​​ക രാ​​ഷ്‌​​ട്രീ​​​യം

എ​​​ൽ​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ അ​​​ക്ര​​​മ​​​വും രാ​​ഷ്‌​​ട്രീ​​​യ​​​കൊ​​​ല​​​പാ​​​ത​​​ങ്ങ​​​ളും ഹ​​​ർ​​​ത്താ​​​ലും വീ​​​ണ്ടും ത​​​ല​​​പൊ​​​ക്കി. ക​​​ണ്ണൂ​​​ർ വീ​​​ണ്ടും ചോ​​​ര​​​ക്ക​​​ള​​​മാ​​​യി. സി​​പി​​എ​​​മ്മും ബി​​ജെ​​പി​​​യും മ​​​ത്സ​​​രി​​​ച്ചു കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി. ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​ശേ​​​ഷം 19 രാ​​ഷ്‌​​ട്രീ​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളാ​​​ണ് അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. അ​​​തി​​​ൽ നാ​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ്. യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ത്തു നി​​​ന്നും കൊ​​​ച്ചു കു​​​ട്ടി​​​ക​​​ൾ എ​​​ത്തി​​​യ വേ​​​ള​​​യി​​​ൽ​​​പ്പോ​​​ലും ഒ​​​രാ​​​ളെ വെ​​​ട്ടി​​​ക്കൊ​​​ല്ലു​​​ന്ന കാ​​​ട​​​ത്തം അ​​​ര​​​ങ്ങേ​​​റി. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​യ ​ഹ​​​ർ​​​ത്താ​​​ലും യു​​​വ​​​ജ​​​നോ​​​ത്സ​​​വ വേ​​​ദി​​​ക്കു മു​​​ന്നി​​​ൽ ആ ​​​ശ​​​വ​​​ശ​​​രീ​​​ര​​​വും വ​​​ച്ച് കൊ​​​ണ്ടു ന​​​ട​​​ത്തി​​​യ ത​​​ർ​​​ക്ക​​​വും കു​​​ട്ടി​​​ക​​​ളെ ഭ​​​യ​​​ച​​​കി​​​ത​​​രാ​​​ക്കി. 
ക​​​ണ്ണൂ​​​രി​​​ലെ ചോ​​​ര​​​ക്ക​​​ളി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​​ന്നും ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് മാ​​​ത്ര​​​മ​​​ല്ല അ​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ഭ​​​രി​​​ക്കു​​​ന്ന മു​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​ത്. 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍