ദേശീയപാതകളിലെ 200 അപകടമേഖലകളുടെ പോരായ്മ
സംസ്ഥാനത്തെ ദേശീയപാതകളിലെ 200 അപകടമേഖലകളുടെ പോരായ്മ പരിഹരിക്കുന്നതിനാവശ്യമായ ഫണ്ടിനായി സംസ്ഥാനം ദേശീയ ഹൈവേ അഥോറിറ്റിയെ സമീപിച്ചു. നാട്പാക്ക് നടത്തിയ പഠന റിപ്പോർട്ട് ദേശീയ ഹൈവേ അഥോറിറ്റിക്കു കൈമാറി.
റോഡുകളുടെ സുരക്ഷാപ്രശ്നം സംബന്ധിച്ചു കേരള റോഡ് സുരക്ഷാ അഥോറിറ്റിയുടെ അനുബന്ധ ഏജൻസിയായ നാറ്റ്പാക്ക് നടത്തിയ പഠനത്തിലാണു ദേശീയപാതയിൽ 200 അപകട മേഖലയുള്ളതായി കണ്ടെത്തിയത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടമേഖലയുള്ളത്-75. മലപ്പുറത്ത് 60 എണ്ണം കണ്ടെത്തി. നേരത്തേ ഒന്നാം സ്ഥാനത്തുനിന്ന ആലപ്പുഴയിൽ 57 അപകട മേഖലകളാണു കണ്ടെത്തിയത്.
റോഡ് നിർമാണത്തിലെ പോരായ്മ, റോഡ് രൂപകല്പനയിലെ അപാകത, ടാറിംഗിൽവന്ന വ്യത്യാസങ്ങൾ, വളവുകളും തിരിവുകളും തുടങ്ങിയ കാരണങ്ങളാലാണ് അപകടമേഖല രൂപപ്പെടുന്നതെന്നു പഠന സമിതി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ മറ്റു റോഡുകളിൽ 155 അപകടമേഖലകളാണു കണ്ടെത്തിയത്. ഇതിൽ കൂടുതലും സംസ്ഥാന പാതകളിലാണ്. ഈ അപകടമേഖലകളുടെ പോരായ്മ പരിഹരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്. അപകടമേഖല നീക്കം ചെയ്യുന്ന പ്രവർത്തനം ഏകോപിപ്പിക്കാനായി കൂടിയ റോഡ് സുരക്ഷായോഗം ചീഫ് എൻജിനിയർ, പൊതുമരാമത്ത് ചീഫ് എൻജിനിയർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധി, നാട്പാക് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സബ്കമ്മിറ്റിക്കു രൂപം നൽകി. - See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=440403#sthash.iz6pVIIB.dpuf

Comments
Post a Comment