വി​​ദ്യാ​​ഭ്യാ​​സം കു​​ട്ടി​​ക​​ളി​​ൽ മ​​തി​​ലു​​ക​​ള​​ല്ല പ​​ണി​​യേ​​ണ്ട​​ത് വാ​​തി​​ലു​​ക​​ളാ​​ണ്.

വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ അ​​ത്ഭു​​താ​​വ​​ഹ​​മാ​​യ ഉ​​യ​​ർ​​ച്ച കൈ​​വ​​രി​​ക്കാ​​ൻ ന​​മു​​ക്കു ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. വി​​ദ്യാ​​ഭ്യാ​​സം ക​​ഴി​​വു​​ക​​ളും വൈ​​ദ​​ഗ്ധ്യ​​ങ്ങ​​ളും വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രി​​ക മാ​​ത്ര​​മ​​ല്ല ചെ​​യ്യേ​​ണ്ട​​ത്, മൂ​​ല്യാ​​ധി​​ഷ്ഠി​​ത ജീ​​വി​​ത​​ശൈ​​ലി​​യെ രൂ​​പ​​പ്പെ​​ടു​​ത്ത​​ണം. പു​​തി​​യ അ​​ധ്യ​​യ​​ന വ​​ർ​​ഷം പു​​ത്ത​​ൻ സ്വ​​പ്ന​​ങ്ങ​​ളു​​ടെ സാ​​ക്ഷാ​​ത്കാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​മാ​​ക​​ണം. ടാ​​ഗോ​​ർ ഗീ​​താ​​ഞ്ജ​​ലി​​യി​​ൽ എ​​ഴു​​തി “​​ധി​​ക്കാ​​ര​​പൂ​​ർ​​ണമാ​​യ അ​​ധി​​കാ​​ര​​ത്തി​​ന്‍റെ മു​​ന്പി​​ൽ മു​​ട്ടു​​മ​​ട​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ആ​​ന്ത​​രി​​ക ശ​​ക്തി, അ​​ല്ല​​യോ ദൈ​​വ​​മേ, എ​​നി​​ക്കു ത​​രേ​​ണ​​മേ.’’ 

എ​​ല്ലാ രാ​​ഷ്‌ട്രങ്ങ​​ളു​​ടെ​​യും വ​​ള​​ർ​​ച്ച​​യ്ക്കു പി​​ന്നി​​ൽ ക​​ലാ​​ല​​യ​​ങ്ങ​​ളാ​​ണ്. ആ​​ത്മാ​​ഭി​​മാ​​ന​​മു​​ള്ള മൂ​​ല്യ​​ബോ​​ധ​​മു​​ള്ള പൗ​​രന്മാർ ന​​ല്ല ക​​ലാ​​ല​​യ​​ങ്ങ​​ളു​​ടെ സൃ​​ഷ്ടി​​യാ​​ണ്. ക​​ലാ​​ല​​യ​​ങ്ങ​​ൾ തെ​​റ്റാ​​യ മൂ​​ല്യ​​ങ്ങ​​ളി​​ൽ കു​​രു​​ങ്ങി​​ക്കി​​ട​​ക്കു​​ന്പോ​​ൾ ഒ​​രു ത​​ല​​മു​​റ​​ത​​ന്നെ ന​​ശി​​ച്ചു പോ​​കു​​ന്നു. ആ​​ചാ​​ര്യന്മാർ പ​​റ​​ഞ്ഞു “സ​​ന്പ​​ത്ത് ക​​ട്ടു കൊ​​ണ്ടു പോ​​കാം, രാ​​ജാ​​വി​​ന് നി​​കു​​തി​​യാ​​യി എ​​ടു​​ക്കാം, വ​​ഴി​​യാ​​ത്ര​​യി​​ൽ ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​ക്കാം. എ​​ന്നാ​​ൽ ക​​ള്ള​​നോ, രാ​​ജാ​​വി​​നോ ക​​വ​​രാ​​ൻ സാ​​ധി​​ക്കാ​​ത്ത​​ത് അ​​റി​​വാ​​ണ്.’’ ക​​വ​​ർ​​ച്ച ചെ​​യ്യാ​​ൻ പ​​റ്റാ​​ത്ത സ​​ന്പ​​ത്ത് കു​​ട്ടി​​ക​​ൾ​​ക്ക് കൊ​​ടു​​ക്കേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ് ക​​ലാ​​ല​​യ​​ങ്ങ​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കു​​മു​​ള്ള​​ത്. 

ഒ​​രു വി​​ദ്യാ​​ല​​യം തു​​റ​​ക്കു​​ന്പോ​​ൾ ഒ​​രു ജ​​യി​​ൽ അ​​ട​​യു​​ന്നു എ​​ന്നൊ​​രു ചൊ​​ല്ലു​​ണ്ട്. അ​​ന്ധ​​കാ​​രം അ​​സ്തമി​​ച്ച് പ്ര​​കാ​​ശം പ​​ര​​ത്തു​​ന്നു വി​​ദ്യാ​​ഭ്യാ​​സം. അ​​തി​​നാ​​ൽ വി​​ദ്യാ​​ഭ്യാ​​സം എ​​ന്ന​​ത് ഒ​​രു വാ​​തി​​ൽ തു​​റ​​ക്ക​​ലാ​​ണ്. ആ ​​വാ​​തി​​ലി​​ലൂ​​ടെ നോ​​ക്കു​​ന്പോ​​ൾ അ​​ന​​ന്ത​​മാ​​യ സാ​​ധ്യ​​ത​​ക​​ളാ​​ണ് നാം ​​കാ​​ണു​​ന്ന​​ത്. വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ നേ​​ടു​​ന്ന അ​​റി​​വ് ക​​ർ​​മമാ​​ക്കി മാ​​റ്റു​​ന്ന​​തി​​ന് ന​​മു​​ക്ക് ക​​ഴി​​യ​​ണം. ഏ​​തു ക​​ർ​​മവും ന​​ല്ല​​താ​​യും മോ​​ശ​​മാ​​യും ചെ​​യ്യാം. എ​​ന്നാ​​ൽ ന​​ന്നാ​​യി ചെ​​യ്യു​​ന്ന​​താ​​ണ് സു​​കൃ​​തം. അ​​തി​​ന് പു​​ണ്യം എ​​ന്നു​​കൂ​​ടി അ​​ർ​​ഥമു​​ണ്ട്. അ​​ധ്യാ​​പ​​നം ഒ​​രു പു​​ണ്യ​​പ്ര​​വൃ​​ത്തി​​കൂ​​ടി​​യാ​​ണെ​​ന്ന് ന​​മു​​ക്ക് മ​​റ​​ക്കാ​​തി​​രി​​ക്കാം. 

പു​​സ്ത​​ക​​മാ​​ണ് എ​​ന്‍റെ ഏ​​റ്റ​​വും പ്രി​​യ സു​​ഹൃ​​ത്ത് എ​​ന്ന് ചെ​​സ്റ്റ​​ർ​​ഫീ​​ൽ​​ഡ് പ​​റ​​യു​​ന്നു. പു​​സ്ത​​ക​​വും വാ​​യ​​ന​​യും അ​​റി​​വ് ന​​ല്കു​​ന്നു. അ​​പ്പോ​​ൾ അ​​റി​​വ് എ​​ന്ന് പ​​റ​​യു​​ന്ന​​ത് ഒ​​രു വ്യ​​ക്തി​​യു​​ടെ ആ​​ത്മാ​​ർ​​ഥ സു​​ഹൃ​​ത്താ​​ണ്. ലോ​​ക​​ത്തി​​ൽ മ​​റ്റെ​​ല്ലാ സു​​ഹൃ​​ത്തു​​ക്ക​​ളും എ​​ന്തെ​​ങ്കി​​ലും തി​​രി​​ച്ച് പ്ര​​തീ​​ക്ഷി​​ക്കു​​ന്പോ​​ൾ അ​​റി​​വ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് ഒ​​ന്നു മാ​​ത്ര​​മാ​​ണ് വീ​​ണ്ടും എ​​ന്നി​​ൽ​​നി​​ന്ന് കോ​​രി​​യെ​​ടു​​ക്കു​​ക. ത​​ത്വ​​ചി​​ന്ത​​ക​​നാ​​യ മാ​​ർ​​ട്ടി​​ൻ ബൂ​​ബ​​ർ എ​​ഴു​​തി: “യ​​ഥാ​​ർഥ വി​​ദ്യാ​​ഭ്യാ​​സം ഒ​​രു ക​​ണ്ടു​​മു​​ട്ട​​ലാ​​ണ്.’’ വി​​ദ്യാ​​ഭ്യാ​​സം സ​​മൂ​​ഹ​​ത്തി​​ൽ നന്മ സൃ​​ഷ്ടി​​ക്ക​​ണം. ഒ​​രു വ്യ​​ക്തി​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ല​​ക്ഷ്യം മ​​റ്റു​​ള്ള​​വ​​രെ ഭ​​രി​​ക്കു​​ക എ​​ന്ന​​തി​​നേ​​ക്കാ​​ൾ അ​​വ​​ർ​​ക്കു സേ​​വ​​നം ചെ​​യ്യു​​ക എ​​ന്ന​​താ​​യി​​രി​​ക്ക​​ണം. അ​​ധി​​കാ​​ര​​ത്തി​​ന്‍റെ, കീ​​ഴ​​ട​​ക്ക​​ലി​​ന്‍റെ, പി​​ടി​​ച്ചെ​​ടു​​ക്ക​​ലി​​ന്‍റെ, കൊ​​ള്ള​​യ​​ടി​​ക്ക​​ലി​​ന്‍റെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ങ്ങ​​ളേ​​ക്കാ​​ൾ ശു​​ശ്രൂ​​ഷ​​യു​​ടെ​​യും പ​​രി​​ഗ​​ണി​​ക്ക​​ലി​​ന്‍റെ​​യും ഒൗ​​ദാ​​ര്യ​​ത്തി​​ന്‍റെ​​യും വി​​ശാ​​ല​​ മ​​ന​​സ്ഥി​​തി​​യു​​ടെ​​യും സം​​സ്കാ​​രം ന​​ല്കു​​വാ​​ൻ ന​​മ്മു​​ടെ ക​​ലാ​​ല​​യ​​ങ്ങ​​ൾ​​ക്കു ക​​ഴി​​യ​​ണം. വി​​ദ്യാ​​ഭ്യാ​​സം ഒ​​രു​​വ​​ന്‍റെ​​യു​​ള്ളി​​ൽ വ​​ള​​ർ​​ത്തു​​ന്ന മൂ​​ല്യം സ്വ​​ന്തം വ​​ള​​ർ​​ച്ച​​യ്ക്കൊ​​പ്പം നാ​​ടി​​ന്‍റെ കൂ​​ടി പു​​രോ​​ഗ​​തി​​യെ​​ന്ന സ്വ​​പ്ന​​ത്തി​​നു​​വേ​​ണ്ടി ശു​​ഭാ​​പ്തി​​വി​​ശ്വാ​​സ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​ൻ പ്രേ​​രി​​ത​​മാ​​ക​​ണം. വി​​ദ്യ നേ​​ടി​​യ ഏ​​വ​​നും ഈ ​​നാ​​ട്ടി​​ലെ പാ​​വ​​ങ്ങ​​ളു​​ടെ വി​​ദ്യ നേ​​ടാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ന്‍റെ സ്വ​​ര​​മാ​​യി മാ​​റാ​​ൻ ക​​ഴി​​യ​​ണം. 

ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ന്‍റെ തെ​​റ്റാ​​യ പോ​​ക്കി​​ൽ മ​​നം​​നൊ​​ന്ത് വ​​ള്ള​​ത്തോ​​ൾ എ​​ഴു​​തി: 
“പാ​​വ​​ങ്ങ​​ൾ ച​​ത്തി​​ടു​​കി​​ലെ​​ന്തു പി​​റ​​ക്കി​​ലെ​​ന്തെ​​ൻ
പാ​​ഴ് വാ​​ക്കി​​തി​​ന്ന​​രു​​ൾ​​ക മാ​​പ്പ് മ​​നീ​​ഷി​​മാ​​രേ’’

നീ​​തി​​യി​​ൽ​​നി​​ന്ന് അ​​നീ​​തി​​യി​​ലേ​​ക്ക് ഒ​​രു നാ​​ട് കു​​തി​​ക്കു​​ന്പോ​​ൾ പോ​​ക്ക് കീ​​ഴോ​​ട്ടാ​​ണെ​​ന്ന് ഉ​​റ​​ക്കെ​​പ്പ​​റ​​യു​​ന്ന പ്ര​​വാ​​ച​​ക ശ​​ബ്ദ​​മാ​​യി ക​​ലാ​​ല​​യ​​ങ്ങ​​ൾ മാ​​റ​​ണം. ശ​​രി​​യാ​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളെ സ​​മൂ​​ഹ​​ത്തി​​നു ന​​ല്കു​​ന്ന​​തു​​വ​​ഴി ക​​ലാ​​ല​​യ​​ത്തി​​ലൂ​​ടെ സം​​ഭ​​വി​​ക്കു​​ന്ന മൂ​​ല്യ​​വി​​പ്ല​​വ​​ത്തി​​ലൂ​​ടെ ന​​മ്മു​​ടെ നാ​​ടി​​നെ അ​​റി​​വി​​ന്‍റെ സ്വ​​ർ​​ഗ​​മാ​​ക്കി​​ത്തീ​​ർ​​ക്കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു ക​​ഴി​​യ​​ണം. ബൈ​​ബി​​ളി​​ലെ ഒ​​രു വ​​ലി​​യ പു​​സ്ത​​ക​​ത്തി​​ന്‍റെ പേ​​രു ത​​ന്നെ ജ്ഞാ​​നം (Wisdom) എ​​ന്നാ​​ണ​​ല്ലോ. അ​​ന​​ശ്വ​​ര​​മാ​​യ അ​​റി​​വി​​നെ​​ക്കു​​റി​​ച്ചാ​​ണ് അ​​വി​​ടെ പ​​റ​​യു​​ന്ന​​ത്. 

ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ൽ കാ​​ണു​​ന്ന അ​​സ​​ഹി​​ഷ്ണു​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ത്യ​​യ ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും കൊ​​ടി​​യു​​ടെ​​യും മാ​​ന​​ദ​​ണ്ഡ​​ത്തി​​ൽ നീ​​തി നി​​ർ​​വ്വ​​ഹി​​ക്ക​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം തി​​ക​​ച്ചും അ​​പ​​ക​​ട​​ക​​ര​​മാ​​യ പ്ര​​വ​​ണ​​ത​​യാ​​ണ്.

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഒ​​രേ ത​​ര​​ത്തി​​ലു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ ഒ​​രു സ്ഥ​​ല​​ത്ത് പ​​ണി​​യാ​​യു​​ധ​​ങ്ങ​​ളും മ​​റ്റൊ​​രു സ്ഥ​​ല​​ത്ത് മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​മാ​​കു​​ന്ന​​ത് ഇ​​ര​​ട്ട​​നീ​​തി​​യേ​​ക്കാ​​ൾ അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗ​​ത്തി​​ന്‍റെ​​യും അ​​ധാ​​ർ​​മ്മി​​ക​​ത​​യു​​ടെ​​യും ല​​ക്ഷ​​ണ​​മാ​​ണ്. ത​​ത്ത്വാ​​ധി​​ഷ്ഠി​​ത​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക എ​​ന്ന​​ത് മാ​​ത്ര​​മാ​​ണ് ഇ​​തി​​നു​​ള്ള ഒ​​രേ​​യൊ​​രു പ​​രി​​ഹാ​​ര​​മാ​​ർ​​ഗ്ഗം. ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ രാ​​ഷ്‌ട്രീയ ശ​​ക്തി​​ക​​ളു​​ടെ മു​​ത​​ലെ​​ടു​​പ്പി​​നു​​വേ​​ണ്ടി ന​​ട​​ക്കു​​ന്ന പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കോ, ശ​​ക്തി വി​​ളം​​ബ​​ര​​ങ്ങ​​ൾ​​ക്കോ ജ്ഞാ​​നം എ​​ന്ന മ​​ഹാ​​മൂ​​ല്യ​​ത്തെ ഉ​​ൾ​​ക്കൊ​​ള്ളു​​വാ​​നോ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​വാ​​നോ സാ​​ധ്യ​​മ​​ല്ല. ഉ​​പ്പി​​നു​​ത​​ന്നെ ഉ​​പ്പു​​പോ​​യാ​​ല​​ത്തെ നി​​ല​​യി​​ലേ​​ക്ക് ക​​ലാ​​ല​​യ​​ങ്ങ​​ൾ മാ​​റ​​രു​​ത്.

പ​​ര​​സ്പ​​രം പ​​ഴി​​ചാ​​രി കു​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യ​​ല്ല നാം ​​ചെ​​യ്യേ​​ണ്ട​​ത്. ഉ​​ത്ത​​രം അ​​ടി​​യ​​ന്തര​​മാ​​യി ക​​ണ്ടെ​​ത്തേ​​ണ്ട ചോ​​ദ്യ​​ങ്ങ​​ളാ​​ണി​​വ​​യെ​​ന്ന് തി​​രി​​ച്ച​​റി​​യു​​ക​​യാ​​ണ് വേ​​ണ്ട​​ത്. ക​​ലാ​​ല​​യ​​ങ്ങ​​ൾ വ്യ​​ക്തി​​ക​​ൾ​​ക്കോ, സ​​ന്പ​​ത്തി​​നോ, അ​​ധി​​കാ​​ര​​ത്തി​​നോ കീ​​ഴ്പ്പെ​​ടാ​​തെ യ​​ഥാ​​ർ​​ഥ മൂ​​ല്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​ത്തി​​ൽ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​റ​​വി​​ട​​ങ്ങ​​ളാ​​വ​​ണം. ആ​​ത്മീ​​യ​​ത​​യും ബൗ​​ദ്ധി​​ക​​ത​​യും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച പാ​​ര​​ന്പ​​ര്യ​​മു​​ള്ള അ​​നേ​​കം ക​​ലാ​​ല​​യ​​ങ്ങ​​ൾ ന​​മു​​ക്കു​​ണ്ട്. ആ​​ത്മീ​​യ​​ത​​യി​​ലും സം​​സ്കാ​​ര​​ത്തി​​ലും രാ​​ഷ്‌ട്രീയ​​ത്തി​​ലും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലും ശ്രേ​​ഷ്ഠ​​രാ​​യ മ​​ഹാൻമാരെ സൃ​​ഷ്ടി​​ച്ച അ​​നേ​​കം ക​​ലാ​​ല​​യ​​ങ്ങ​​ൾ ന​​മ്മു​​ടെ കേ​​ര​​ള​​ത്തി​​ലു​​ണ്ട്. രാ​​ഷ്‌ട്രീയ​​​​ത്തി​​ന്‍റെ​​യും വി​​ധ്വം​​സ​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ​​യും പേ​​രി​​ൽ ശോ​​ഭ ന​​ഷ്ട​​പ്പെ​​ട്ട അ​​നേ​​കം ക​​ലാ​​ല​​യ​​ങ്ങ​​ളു​​ടെ അ​​ന്ത​​സ് ഉ​​യ​​ർ​​ത്ത​​ണം. ക​​ലാ​​ല​​യ​​ങ്ങ​​ളു​​ടെ​​യും പാ​​ര​​ന്പ​​ര്യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധി വീ​​ണ്ടെ​​ടു​​ക്കു​​ക എ​​ന്ന​​താ​​യി​​രി​​ക്ക​​ണം പു​​ത്ത​​ൻ അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തി​​ലെ ന​​മ്മു​​ടെ പ്ര​​വ​​ർ​​ത്ത​​ന ല​​ക്ഷ്യം. ന​​മ്മു​​ടെ ക​​ലാ​​ല​​യ​​ങ്ങ​​ൾ സ​​മൂ​​ഹ​​ മ​​ന​​സാ​​ക്ഷി​​യു​​ടെ സൂ​​ക്ഷി​​പ്പു സ്ഥ​​ല​​മാ​​യി മാ​​റി ഇ​​വി​​ടെ പ​​ഠി​​ക്കു​​ന്ന​​വ​​രും പ​​ഠി​​പ്പി​​ക്കു​​ന്ന​​വ​​രും രാഷ്‌ട്രത്തോ​​ടും സ​​ഹ​​ജീ​​വി​​ക​​ളോ​​ടു​​മു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യും സ​​ഹി​​ഷ്ണു​​ത​​യും വ​​ള​​ർ​​ത്തു​​ന്ന​​തി​​ൽ നി​​താ​​ന്ത ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണം.

വി​​ദ്യ എ​​ന്ന​​ത് ത്യാ​​ഗം കൂ​​ടാ​​തെ വ​​ള​​രെ നി​​സാര​​മാ​​യി ല​​ഭി​​ക്കേ​​ണ്ട​​തും ല​​ഭി​​ക്കു​​ന്ന​​തു​​മാ​​യ ഒ​​രു മൂ​​ല്യ​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ടോ എ​​ന്ന് നാം ​​സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഗു​​രു​​നാ​​ഥന്മാരെ ശി​​ക്ഷി​​ക്കു​​ന്ന, ഗു​​രു​​ഹ​​ത്യ​​യി​​ൽ ആ​​ത്മാ​​ന​​ന്ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന ഒ​​രു ശി​​ഷ്യ​​സ​​മൂ​​ഹ​​വും സം​​സ്കാ​​ര​​വും ഇ​​ന്ന് ന​​മ്മു​​ടെ ഇ​​ട​​യി​​ലു​​ണ്ടെ​​ന്നു​​ള്ള​​ത് ദുഃ​​ഖ​​ക​​ര​​മാ​​ണ്. 

ഫാ​​ഷ​​നു​​ക​​ളും അ​​പ​​വാ​​ദ​​ങ്ങ​​ളും ന​​മ്മു​​ടെ ക​​ലാ​​ല​​യ​​ങ്ങ​​ളെ കീ​​ഴ്പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ പ്ര​​തി​​ഭ​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ൽ നാം ​​പി​​റ​​കോ​​ട്ട് പോ​​യി എ​​ന്ന് തി​​രി​​ച്ച​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. വ​​ർ​​ഗങ്ങ​​ളോ, ജാ​​തി​​ക​​ളോ ആ​​യി വി​​ഭ​​ജി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലാ​​ത്ത​​തും സ​​ന്പൂ​​ർ​​ണ്ണ സ​​ഹ​​ക​​ര​​ണ​​ത്തി​​ൽ അ​​ധി​​ഷ്ഠി​​ത​​വും സ​​മ​​ഗ്ര​​സ്വ​​ഭാ​​വം ക​​ല​​ർ​​ന്ന​​തു​​മാ​​യ ഒ​​രു വി​​ദ്യാ​​ഭ്യാ​​സ സം​​വി​​ധാ​​ന​​മാ​​ണ് ന​​മു​​ക്കി​​ന്ന് അ​​ത്യാ​​വ​​ശ്യം. 

വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള വാ​​ണി​​ജ്യ​​സം​​സ്കാ​​ര​​ത്തി​​ന്‍റെ വി​​ള​​യാ​​ട്ടം അ​​ശി​​ക്ഷി​​ത​​വും ധ​​ന​​മോ​​ഹി​​ക​​ളു​​മാ​​യ ത​​ല​​മു​​റ​​ക​​ളെ വാ​​ർ​​ത്തെ​​ടു​​ക്കു​​ന്നു​​വെ​​ന്ന് സ​​മ്മ​​തി​​ക്കാ​​തെ ത​​ര​​മി​​ല്ല. ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പി​​ക്കു​​ന്ന, വി​​ശാ​​ല​​മ​​ന​​സ്ക​​രാ​​കു​​വാ​​ൻ പ്ര​​ചോ​​ദി​​പ്പി​​ക്കു​​ന്ന ഒ​​രു വി​​ദ്യാ​​ഭ്യാ​​സ സം​​സ്കൃ​​തി​​യെ വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രാ​​ൻ ന​​മ്മു​​ടെ ക​​ലാ​​ല​​യ​​ങ്ങ​​ൾ​​ക്കു ക​​ഴി​​യ​​ണം. വി​​ദ്യാ​​ഭ്യാ​​സം കു​​ട്ടി​​ക​​ളി​​ൽ മ​​തി​​ലു​​ക​​ള​​ല്ല പ​​ണി​​യേ​​ണ്ട​​ത് വാ​​തി​​ലു​​ക​​ളാ​​ണ്. 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍