മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും
അതിര്‍ത്തികള്‍ക്കതീതമായി വികസിക്കുന്ന
മെഡിക്കല്‍
ടൂറിസവും ആരോഗ്യ സംരക്ഷണവും
മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യ-ഒമാന്‍
ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഐ.എം.ടി.ഇ.സി.
കൊച്ചി, 20.11.2017:
മെഡിക്കല്‍ ടൂറിസം മാഗസിന്റെ സംരംഭമായ ഇന്ത്യ വാല്യു ഹെല്‍ത്ത് ലോകത്തിലെ തന്നെ
മറ്റ് ബൃഹത്തായ മെഡിക്കല്‍ ടൂറിസം ഇവന്റൂകളായ അറബ് ഹെല്‍ത്ത് ദുബായ്, എ ടി എം
ദുബായ്, ഐഎംടിഇസി ഒമാന്‍, മെഡിക്ക് ഈസ്‌റ്റ് ആഫ്രിക്ക, നൈറോബി, മെഡിക്ക്
വെസ്‌റ്റ് ആഫ്രിക്ക, നൈജീരിയ, അഡ്വാന്‍റ്റേജ് ഹെല്‍ത്ത കെയര്‍ ഇന്ത്യ 2018,
വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്, ലണ്ടണ്‍ എന്നിവയുമായി പങ്കാളികളാകും.
ഇന്ത്യയെ
മികച്ച മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കുകയും ഇവിടെത്തെ
ആശുപത്രികളെ മറ്റ് രാജ്യങ്ങളുമായി കൂടിച്ചേരാന്‍ സഹായിക്കുകയും അതി വഴി രോഗികളെ
ആകര്‍ഷിക്കുകയും ചെയ്യുകയുമാണ് ഇതുക്കൊണ്ട് ലക്ഷ്യമാക്കുന്നത്.
മികച്ച ആരോഗ്യ
സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്ന മെഡിക്കല്‍ ടൂറിസം
അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നു ശക്തമായി വളരുന്ന സൂചനകളാണിന്നു കാണുന്നത്.
പ്രത്യേകമായി തെരഞ്ഞെടുക്കുന്ന ചില ചികില്‍സാ രീതികള്‍ക്കും സങ്കീര്‍ണമായ
ശസ്‌ത്രക്രിയകള്‍ക്കുമായാണ് മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങള്‍
പൊതുവായി തെരഞ്ഞെടുക്കുക പതിവ്. ഒമാനില്‍ നിന്നും മിഡില്‍ ഈസ്റ്റ്-വടക്കേ
ആഫ്രിക്കന്‍ മേഖലയില്‍ നിന്നും ഉള്ളവര്‍ക്കായുള്ള മെഡിക്കല്‍ ടൂറിസം കേന്ദ്രം എന്ന
നിലയില്‍ ഇന്ത്യയ്‌ക്ക് ഒട്ടനവധി അനുകൂല ഘടകങ്ങളുണ്ട്. ഒമാനിലെ ആരോഗ്യ സേവന രംഗം
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ അനുഭവപ്പെടുന്ന ചില
പ്രശ്‌നങ്ങളുണ്ട്. ദീര്‍ഘമായ കാത്തിരിപ്പു കാലയളവ്, വളരെ കുറഞ്ഞ തോതിലും ചെലവേറിയ
രീതിയിലും മാത്രം ലഭ്യമായ സ്വകാര്യ മേഖലയിലെ ആരോഗ്യ സേവനങ്ങള്‍ എന്നിവയാണതില്‍
ചിലത്. ഇന്ത്യയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മികച്ച ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരും
തികച്ചും സൗഹൃദപരമായതും എപ്പോഴും സേവനം ലഭ്യമായതും ആയതിന്റെ ഗുണം നേടാവുന്നതാണ്.
ഇന്ത്യന്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും സര്‍ജന്‍മാരും ഉയര്‍ന്ന യോഗ്യതയും അനുഭവ
സമ്പത്തും ഉള്ളവരും അമേരിക്കയിലേയോ യൂറോപ്പിലേയോ മറ്റു വികസിത രാഷ്ട്രങ്ങളിലേയോ
ആശുപത്രികളില്‍ പരിശീലനം നേടിയവരുമാണ്.
ഇന്ത്യയിലെ പല ആശുപത്രികളിലും
അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍, പരിശോധനാ ഉപകരണങ്ങളാണ്
ഉള്ളതെന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഉള്ളതെന്നതും
ഏറെ പ്രസക്തമാണ്. യൂറോപ്യന്‍ ആശുപത്രികള്‍ക്കു തുല്യമായവയാണ് ഇതില്‍ പലതും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സുമാരാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍.
ഇന്ത്യയില്‍ ഏതാണ്ട് 2000 അംഗീകൃത നഴ്‌സിങ് പരിശീലന കേന്ദ്രങ്ങളാണുള്ളത്‌്.
ആശുപത്രികളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഇവയില്‍ നിന്ന് 15,000 വരുന്ന
നഴ്‌സുമാരാണ് ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കുന്നത്.
ഭക്ഷണം, ഭാഷ.
കാലാവസ്ഥ,സംസ്‌ക്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനുകൂല ഘടകങ്ങളാണ് ഒമാന്‍,
മിഡല്‍ ഈസ്റ്റ്-വടക്കേ ആഫ്രിക്ക എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയെ
മെഡിക്കല്‍ ടൂറിസം രംഗത്തു പ്രിയങ്കരമാക്കുന്നത്. 2015 ല്‍ ഒമാനില്‍ നിന്നുള്ള
ഏതാണ്ട് 88,000 പേരാണ് ഇന്ത്യ സന്ദര്‍ശിച്ചതെന്ന് ഇന്ത്യയിലെ ബ്യൂറോ ഓഫ്
ഇമിഗ്രേഷന്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സേവന രംഗത്തെ മികച്ച ഗുണ നിലവാരത്തിന്റെ
അടിസ്ഥാനത്തില്‍ ആഗോള തലത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ ടൂറിസം
കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും
മികച്ച ആരോഗ്യ സേവന സൗകര്യങ്ങള്‍ ലഭ്യമായതു കൊണ്ടു തന്നെയാണ് ഒമാനില്‍
നിന്നുള്ളവര്‍ ചികില്‍സയ്‌ക്കായി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത്. കഴിവിന്റേയും
അനുഭവ സമ്പത്തിന്റേയും കാര്യത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഏറെ പ്രസിദ്ധരാണ്.
അതേ രീതിയില്‍ ഇന്ത്യയിലെ ചികില്‍സാ ചെലവ് മറ്റു രാജ്യങ്ങളുമായി താരതമ്യം
ചെയ്യുമ്പോള്‍ വളരെ കുറവുമാണ്. ഓങ്കോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി
എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഏറ്റവും
മികച്ചതാണെന്ന് ഒമനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍
ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്തെ ആരോഗ്യ സേവന പ്രവര്‍ത്തകരും ഏറ്റവും മികച്ചവരാണ്.
ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍
അവര്‍ ഇന്ത്യയിലേക്ക് ചികില്‍സയ്‌ക്കായി റഫര്‍ ചെയ്യാറുമുണ്ട്.
ഗള്‍ഫ്,
മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണത്തില്‍
തുടര്‍ച്ചയായ വര്‍ധനവാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ദര്‍ശിച്ചത്. ഇന്ത്യയിലെ
നൈസര്‍ഗ്ഗിക സൗന്ദര്യം, വൈവിധ്യമാര്‍ന്ന ഉല്‍സവങ്ങള്‍, ആകര്‍ഷകമായ
കടല്‍ത്തീരങ്ങള്‍, വാസ്‌തുശില്‍പ്പ രംഗത്തെ ആകര്‍ഷണങ്ങള്‍ എ്‌നിവയെല്ലാം അവരെ
ആകര്‍ഷിച്ചു കൊണ്ടിരിക്കും.
ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള
മെഡിക്കല്‍-വെല്‍നെസ് യാത്രകള്‍ക്കുള്ള ഒരു സുപ്രധാന കേന്ദ്രമായി ഇന്ത്യ
മാറിക്കഴിഞ്ഞു. ഇന്ത്യന്‍ ആശുപത്രികളില്‍ ഒമനില്‍ നിന്നുള്ള രോഗികള്‍ ഇപ്പോള്‍
എത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബെംഗലൂരു,
ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഡെല്‍ഹി തുടങ്ങിയവ ഇങ്ങനെ മെഡിക്കല്‍
ടൂറിസ്‌റ്റുകള്‍ എത്തുന്ന നഗരങ്ങളില്‍ ചിലതാണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന
വന്‍ തോതിലെ ഇന്ത്യക്കാരും ഗള്‍ഫില്‍ ഏറ്റവും പ്രിയപ്പെട്ട മെഡിക്കല്‍ ടൂറിസം
കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതിനു സഹായകമായിട്ടുണ്ട്.
മറ്റെവിടെ
ലഭിക്കുന്നതിലും വളരെ കുറഞ്ഞ ചെലവില്‍ ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങളും ഏറ്റവും
മികച്ച ആരോഗ്യ സേവനവും നല്‍കുന്ന കേരളം മെഡിക്കല്‍ ടൂറിസം രംഗത്തെ ആകര്‍ഷണമായി
മാറിക്കഴിഞ്ഞു എന്ന് മെഡിക്കല്‍ ടൂറിസം മാഗസിനിലെ ബെന്നി തോമസ്
ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട റോഡ് ഷോകളിലും മറ്റു
പരിപാടികളിലും ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ടി.പി.എ.കള്‍ തുടങ്ങിയവരുടെ സജീവ
പങ്കാളിത്തം ഉണ്ടന്ന് ഉറപ്പു വരുത്താന്‍ സി.ഐ.ഐ., ഫിക്കി, ഇന്ത്യന്‍ സ്ഥാനപതി
കാര്യാലയം, സുല്‍ത്താനേറ്റ് ഒമാന്‍ തുടങ്ങിയവ ശ്രമിക്കുന്നുണ്ട്.
ഗള്‍ഫിലെ
തൊഴിലാളികളില്‍ മലയാളികള്‍ ഏറെയുണ്ട് എന്നതും അറേബ്യയും മലബാറും
ബന്ധപ്പെട്ടിരിന്നു എന്നതും കേരളത്തെ തെരഞ്ഞെടുക്കുന്നതിനു വഴിയൊരുക്കുന്ന ഒരു
ഘടകമാണ്. മെഡിക്കല്‍ ടൂറിസം രംഗത്തെ പുതിയ നീക്കങ്ങള്‍ കേരളത്തേയും ഇന്ത്യയിലെ
വന്‍ നഗരങ്ങളേയും വര്‍ഷം മുഴുവന്‍ മെഡിക്കല്‍ ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളാക്കി
ഉയര്‍ത്താനും സഹായകമാകും.
ഒമാനില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ആരോഗ്യ
സേവനങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നവുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു
വരികയാണെന്ന് ഐ.എം.ടി.ഇ.സി. ഒമാനിലെ ലിജിഹാസ് ഉസ്സൈന്‍ ചൂണ്ടിക്കാട്ടുന്നു.
ലോകോത്തര ആരോഗ്യ സേവന സംവിധാനങ്ങലും ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഉയര്‍ന്ന
വൈദഗ്‌ദ്ധ്യമുള്ള ഡോക്ടര്‍മാരും കുറഞ്ഞ ചികില്‍സാ ചെലവും മികച്ച നഴ്‌സിങ് സേവനവും
കുറഞ്ഞ കാത്തിരിപ്പു കാലവും അടക്കമുള്ള ഘടകങ്ങള്‍ ഇന്ത്യയിലെ പല നഗരങ്ങളേയും
പ്രിയപ്പെട്ട മെഡിക്കല്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
വിമാനത്താവളങ്ങളില്‍ നിന്നു എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം, അറബിക്
ഭക്ഷണത്തിന്റെ ലഭ്യത, ജനങ്ങള്‍ക്ക് അറബിയിലുള്ള പ്രാവീണ്യം തുടങ്ങിയവയെല്ലാം ഇവിടെ
ഗുണകരമാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ
ചികില്‍സാ രീതികളായ ആയുര്‍വേദം, യോഗ എന്നിവയും അലോപ്പതി ചികില്‍സയുമെല്ലാം
ചേര്‍ന്ന് ഇവിടെ ഒരു സമഗ്ര പരിചരണ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.
ഒമാനും
ഇന്ത്യയ്‌ക്കും മധ്യേയുള്ള മെഡിക്കല്‍ ടൂറിസം, ആരോഗ്യ സേവന സംവിധാനം എന്നിവയ്‌ക്കു
വഴിയൊരുക്കുന്ന രീതിയില്‍ ഒമാന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഒമാന്‍ എയര്‍
ഇന്ത്യയിലെ പല കേന്ദ്രങ്ങളിലേക്കും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ
ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനുകളില്‍ ഒന്നായ ഒമാന്‍ എയര്‍
ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്ന രംഗത്തും സജീവമാണ്. ഇതിനു
പുറമെ വിനോദ സഞ്ചാരം, കോണ്‍ഫറന്‍സ് ടൂറിസം എന്നീ നിലകളില്‍ ഒമാനെ
ഉയര്‍ത്തിക്കാട്ടാനും നീക്കങ്ങള്‍ നടത്തുന്നുണ്ട്.
മെഡിക്കല്‍ ടൂറിസത്തിനായി
ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് സൗകര്യ പ്രദമായി യാത്ര ചെയ്യുകയെന്നതും ഇപ്പോള്‍
യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ വീസകള്‍ കഴിഞ്ഞ വര്‍ഷം
നൂറു ശതമാനത്തിലേറെയാണു വര്‍ധിച്ചത്. ഒമാനില്‍ നിന്നുള്ള കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിനായി നിലവിലെ വീസാ ചട്ടങ്ങളില്‍ ഇന്ത്യ മാറ്റങ്ങള്‍
പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചികില്‍സയ്‌ക്കായി ഇ-മെഡിക്കല്‍ വീസ
ഏര്‍പ്പെടുത്തിയത് അടുത്തിടെയാണ്. ഇ-വീസ ലഭിച്ചതിനു ശേഷം 30 ദിവസത്തിനകം യാത്ര
ചെയ്യണമെന്നത് 120 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്. ഇ-മെഡിക്കല്‍
വിസയുള്ളവര്‍ക്ക് ഓരോ സന്ദര്‍ഭത്തിലും ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍
ഓഫിസര്‍മാര്‍ ആറു മാസം വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയും ചെയ്യും.
മെഡിക്കല്‍ ടൂറിസം ആശുപത്രികള്‍ക്കു മാത്രമല്ല ഗുണകരമാകുന്നത്. ഹോട്ടലുകള്‍,
ട്രാന്‍സ്‌പോര്‍ട്ടിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കും ഇതു ഗുണമാകും.
ചികില്‍സയ്‌ക്കായി ഇന്ത്യയിലേക്കു രോഗികളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്
സി.ഐ.ഐ., ഫിക്കി, കേന്ദ്ര സര്‍ക്കാര്‍ എന്നിവ തുടര്‍ച്ചയായ പിന്തുണ നല്‍കി
വരുന്നുണ്ട്.
ഒമാനിലെ മെഡിക്കല്‍ ടൂറിസം ആരോഗ്യ സേവനം എന്നിവയെ സംബന്ധിച്ച്
പ്രധാനപ്പെട്ട ഒരു വര്‍ഷമാണ് 2018. മെഡിക്കല്‍ ടൂറിസം ആരോഗ്യ സേവന മേഖല
എന്നിവയുമായി ബന്ധപ്പെട്ട് ഒമാനില്‍ നടക്കുന്ന ഏക വാണിജ്യ പരിപാടിയായ
ഐ.എം.ടി.ഇ.സി. ഒമാനിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. മസ്‌ക്കറ്റിലെ ഒമാന്‍
കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ 2018 ഏപ്രില്‍ 24 മുതല്‍ 26
വരെയാണിതു നടക്കുക. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന
അഞ്ചാമത് അന്താരാഷ്ട്ര മെഡിക്കല്‍ ആന്റ് ഹെല്‍ത്ത്‌് കെയര്‍ പ്രദര്‍ശനത്തിനും
ഐ.എം.ടി.ഇ.സി. ഒമാന്‍ 2018 ശില്‍പ്പശാലയ്‌ക്കും ഇവിടം
വേദിയാകും.
ആതിഥേയത്വത്തിന്റേയും സൗകര്യങ്ങളുടേയും നാടായ ഒമാനിലേക്ക്
എല്ലാവരേയും ഈ പരിപാടിക്കായി സ്വാഗതം ചെയ്യുന്നതായി ഐ.എം.ടി.ഇ.സി. ഡയറക്ടര്‍ ഇയാദ്
ബിഡിയര്‍ പറഞ്ഞു. ആശുപത്രി ഗ്രൂപ്പുകള്‍, മെഡിക്കല്‍ ട്രാവല്‍ സ്ഥാപനങ്ങള്‍, ആരോഗ്യ
സേവന കമ്പനികള്‍ എന്നിവയെ സംബന്ധിച്ച ഏറ്റവും മികച്ച വേദിയായിരിക്കും ഇത്.
തങ്ങളുടെ അ്‌ന്താരാഷ്ട്ര സാന്നിധ്യം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര തലത്തിലുള്ള
രോഗികളുടെ ശൃംഖല വികസിപ്പിക്കാനും ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.എം.ടി.ഇ.സി. 2018 സന്ദര്‍ശിക്കേണ്ടതിന്റെ പ്രാധാന്യം
ഈ മേഖലയിലെ
വികസനത്തേയും പ്രവണതകളേയും കുറിച്ച് പഠിക്കുവാന്‍ സഹായകമാകും.
സര്‍ക്കാര്‍-ഔദ്യോഗിക ഉദ്യോഗസ്ഥ്രുമായി ബന്ധപ്പെടാനും ആവശ്യങ്ങളും ഈ മേഖലയിലെ
വികസനങ്ങളും മനസ്സിലാക്കാനും വഴിയൊരുക്കും.
രാജ്യത്ത് എമ്പാടുമുള്ള വ്യവസായ
പ്രമുഖരുമായി ബന്ധപ്പെടാനുള്ള നെറ്റ് വര്‍ക്കിങ് പരിപാടികളും അവസരങ്ങളും
ലഭ്യമാകും. അസോസ്സിയേഷന്‍ പരിപാടികള്‍, നെറ്റ് വര്‍ക്കിങ് പരിപാടികള്‍, പ്രദര്‍ശന
വേദി തുടങ്ങിയവ അനന്തമായ അവസരങ്ങളാകും ഒരുക്കുക.
പുതിയ ഉല്‍പ്പന്നങ്ങളും
സേവനങ്ങളും കണ്ടെത്താനാവും. നവീന ആരോഗ്യ സേവന ഉപകരണങ്ങളുടേയും രൂപകല്‍പ്പനകളുടേയും
സേവനങ്ങളുടേയും തല്‍സമയ പ്രദര്‍ശനങ്ങളുമായി നൂറു കണക്കിനു സ്ഥാപനങ്ങളാവും
എത്തുക.
ഈ മേഖലയില്‍ നിന്നുള്ള പ്രാസംഗികര്‍ മെഡിക്കല്‍ ടൂറിസം അടക്കമുള്ള
വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാവും അവതരിപ്പിക്കുക.
മിഡില്‍
ഈസ്റ്റ് വടക്കേ ആഫ്രിക്കന്‍ മേഖലയിലെ മെഡിക്കല്‍ ടൂറിസം, ആരോഗ്യ സേവനം
എന്നിവയുമായി ബന്ധപ്പെട്ട് ഐ.എം.ടി.ഇ.സി.ക്കും പുതിയ വര്‍ഷത്തിനും ഒട്ടനവധി
കാര്യങ്ങളാവും മുന്നോട്ടു വെക്കുവാന്‍ ഉണ്ടായിരിക്കുക.
$ ഐ.എം.ടി.ഇ.സി.
ഒമാന്‍ 2018 ഏപ്രില്‍ 24, 25, 26 ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മസ്‌ക്കറ്റ്
$
കെനിയ മെഡിക്കല്‍ ഷോ മെയ് 10, 11, 12
$ മെഡിക് ഈസ്‌റ്റ് ആഫ്രിക്ക
സെപ്‌റ്റംബര്‍ 25, 26, 27 നെയ്‌റോബി
$ മെഡിക് വെസ്‌റ്റ് ആഫ്രിക്ക ഒക്ടോബര്‍
10, 11, 12 ലാഗോസ്, നൈജീരിയ
Comments
Post a Comment