ക​​​ല​​​ങ്ങി​​​ത്തെ​​​ളി​​​യാ​​​ത്ത ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വീ​​​ണ്ടും കോ​​​ളി​​​ള​​​ക്ക​​​ത്തി​​​ന്‍റെ നാ​​​ളു​​​ക​​​ൾ


ക​​​ല​​​ങ്ങി​​​ത്തെ​​​ളി​​​യാ​​​ത്ത ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വീ​​​ണ്ടും കോ​​​ളി​​​ള​​​ക്ക​​​ത്തി​​​ന്‍റെ നാ​​​ളു​​​ക​​​ൾ. എ​​​ട്ടു മാ​​​സ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​ഭ​​​ര​​​ണ അ​​​സ്ഥി​​​ര​​​ത​​​യ്ക്ക് ആ​​​ക്കം കൂ​​​ടു​​​ക​​​യാ​​​ണ്. സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്ത് ന​​​ൽ​​​കി​​​യ ചി​​​ല സൂ​​​ച​​​ന​​​ക​​​ൾ​​​കൂ​​​ടി​​​യാ​​​യ​​​തോ​​​ടെ ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​വ​​​ച​​​നാ​​​തീത​​​മാ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​ഡി​​​എം​​​കെ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ഹാ​​​രം അ​​​നി​​​ശ്ച​​​ിത​​​ത്വ​​​ത്തി​​​ലാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ള​​​നി​​​സ്വാ​​​മി​​​യും മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും ത​​​മ്മി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​ക​​​ൾ​​​ക്കു ക​​​ള​​​മൊ​​​രു​​​ങ്ങി​​​യെ​​​ങ്കി​​​ലും ജ​​​യി​​​ലി​​​ൽ കി​​​ട​​​ക്കു​​​ന്ന ശ​​​ശി​​​ക​​​ല​​​യ്ക്കും ദി​​​ന​​​ക​​​ര​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ന്നാ​​​ർ​​​ഗു​​​ഡി സം​​​ഘ​​​ത്തി​​​നും ഇ​​​പ്പോ​​​ഴും നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​തി​​​നാ​​​ൽ ഐ​​​ക്യ​​​ശ്ര​​​മം വി​​​ജ​​​യി​​​ച്ചി​​​ല്ല. അ​​​തി​​​നി​​​ടെ​​​യാ​​​ണ് ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ രം​​​ഗ​​​പ്ര​​​വേ​​​ശം.

രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ളി​​​പ്പാ​​​ട​​​ക​​​ലെ നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും ക​​​രു​​​ത​​​ലോ​​​ടെ​​​യാ​​​ണ് ത​​​മി​​​ഴ്നാ​​​ട് വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത്. 

ര​​​ജ​​​നി​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ ത​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വേ​​​ശന​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ല ത​​​വ​​​ണ സൂ​​​ച​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ര​​​ജ​​​നീ​​​കാ​​​ന്ത് ക​​​ഴി​​​ഞ്ഞ 15നാ​​​ണ് വീ​​​ണ്ടും ചി​​​ല​​​തു പ​​​റ​​​ഞ്ഞ​​​ത്. ദൈ​​​വം നി​​​ശ്ച​​​യി​​​ച്ചാ​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​പ്ര​​​തി​​​ക​​​ര​​​ണം . പി​​​ന്നീ​​​ട് കു​​​റ​​​ച്ചു​​​കൂ​​​ടി വ്യ​​​ക്ത​​​ത​​​വ​​​രു​​​ത്തി. യു​​​ദ്ധ​​​ത്തി​​​നു സ​​​മ​​​യ​​​മാ​​​കു​​​ന്പോ​​​ൽ താൻ വി​​​ളി​​​ക്കു​​​മെ​​​ന്നും അ​​​പ്പോ​​​ൾ നി​​​ങ്ങ​​​ൾ വ​​​ര​​​ണ​​​മെ​​​ന്നും ആ​​​രാ​​​ധ​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​രാ​​​ധ​​​ക​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് സൂ​​​പ്പ​​​ർ സ്റ്റാ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ താ​​​ത്പ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചു ദി​​​വ​​​സം അ​​​ദ്ദേ​​​ഹം ആ​​​രാ​​​ധ​​​ക​​​ർ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി. 

“ഞാ​​​ൻ എ​​​പ്പോ​​​ൾ വ​​​രു​​​മെ​​​ന്നോ, എ​​​ങ്ങ​​​നെ വ​​​രു​​​മെ​​​ന്നോ ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല, എ​​​പ്പോ​​​ൾ വ​​​ന്നാ​​​ലും ശ​​​രി​​​യാ​​​യി വ​​​രും’’എ​​​ന്ന മു​​​ത്തു സി​​​നി​​​മ​​​യി​​​ലെ പ​​​ഞ്ച് ഡ​​​യ​​​ലോ​​​ഗ് മ​​​ന​​​സി​​​ലു​​​റ​​​ച്ച ആ​​​രാ​​​ധ​​​ക​​​ർ സൂ​​​പ്പ​​​ർ​​​സ്റ്റാ​​​റി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ വാ​​​ക്കു​​​ക​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വേ​​​ശന​​​ത്തി​​​ന്‍റെ സൂ​​​ച​​​ന വാ​​​യി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ര​​​ജ​​​നി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ സ്വാ​​​ധീ​​​നം പ​​​ല​​​കു​​​റി ക​​​ണ്ട​​​റി​​​ഞ്ഞി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ് ത​​​മി​​​ഴ് ജ​​​ന​​​ത. 1996 ൽ ​​​ജ​​​യ​​​ല​​​ളി​​​ത​​​യാ​​​ണ് അ​​​ത് ന​​​ന്നാ​​​യി അ​​​റി​​​ഞ്ഞ​​​ത്. ഇ​​​ക്കു​​​റി ജ​​​യ​​​ല​​​ളി​​​ത​​​യെ വോ​​​ട്ട് ചെ​​​യ്തു വി​​​ജ​​​യി​​​പ്പി​​​ച്ചാ​​​ൽ പി​​​ന്നെ ദൈ​​​വ​​​ത്തി​​​നു പോ​​​ലും ത​​​മി​​​ഴ്നാ​​​ടി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ന് ര​​​ജ​​​നി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന. ആ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യ ക​​​ന​​​ത്ത പ​​​രാ​​​ജ​​​യം ഏ​​​റ്റു​​​വാ​​​ങ്ങി. ഡി​​​എം​​​കെ​​​ജി.​​​കെ. മൂ​​​പ്പ​​​നാ​​​ർ സ​​​ഖ്യം നേ​​​ട്ടം കൊ​​​യ്തു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് ജ​​​യ​​​യോ​​​ടു​​​ള്ള ശ​​​ത്രു​​​ത അ​​​ദ്ദേ​​​ഹം മ​​​റ​​​ന്നു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​യ​​​ല​​​ളി​​​ത കോ​​​ഹി​​​ന്നൂ​​​ർ ര​​​ത്ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ര​​​ജ​​​നി പ​​​റ​​​ഞ്ഞ​​​ത്. 

ഇ​​​പ്പോ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല സ​​​മ​​​യ​​​മാ​​​ണെ​​​ന്നു ര​​​ജ​​​നി ക​​​രു​​​തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ കാ​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​റെ​​​യാ​​​ണ്. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ വേ​​​ർ​​​പാ​​​ട് സൃ​​​ഷ്ടി​​​ച്ച ശൂ​​​ന്യ​​​ത നി​​​ക​​​ത്താ​​​ൻ ആ​​​രു​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. എ​​​ഡി​​​എം​​​കെ. ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ മ​​​റ്റൊ​​​രു അ​​​തി​​​കാ​​​യ​​​നാ​​​യ എം. ​​​ക​​​രു​​​ണാ​​​നി​​​ധി പ്രാ​​​യാ​​​ധി​​​ക്യ​​​ത്താ​​​ൽ അ​​​വ​​​ശ​​​നാ​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​നി​​​യൊ​​​രു അ​​​ങ്ക​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പ്. ക​​​രു​​​ണാ​​​നി​​​ധി​​​ക്കു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി എം.​​​കെ. സ്റ്റാ​​​ലി​​​ന് എ​​​ത്ര​​​മാ​​​ത്രം ശോ​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​ത് ഇ​​​നി​​​യും തെ​​​ളി​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​ഡി​​​എം​​​കെ ചീ​​​ട്ടു​​​കൊ​​​ട്ടാ​​​രം പോ​​​ലെ ത​​​ക​​​രാ​​​ൻ ഏ​​​റെ നാ​​​ൾ വേ​​​ണ്ടി​​​വ​​​രി​​​ല്ലെ​​​ന്ന​​​തു പ​​​ക​​​ൽ പോ​​​ലെ വ്യ​​​ക്തം. ഈ ​​​അ​​​നി​​​ശ്ചി​​​ത​​​ത്വം അ​​​വ​​​സ​​​ര​​​മാ​​​ക്കി​​​യാ​​​ൽ ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ മു​​​ടി​​​ചൂ​​​ടാ​​​മ​​​ന്ന​​​നാ​​​യി ത​​​നി​​​ക്കു മാ​​​റാ​​​മെ​​​ന്നു ര​​​ജ​​​നി ക​​​ണ​​​ക്കു കൂ​​​ട്ടി​​​യാ​​​ൽ തെ​​​റ്റു​​​പ​​​റ​​​യാ​​​നാ​​​വി​​​ല്ല. എ​​​ന്നാ​​​ൽ എ​​​ങ്ങ​​​നെ വ​​​ര​​​ണം എ​​​ന്ന​​​ത് ര​​​ജ​​​നി​​​യെ അ​​​ല​​​ട്ടാ​​​തി​​​രി​​​ക്കി​​​ല്ല. കാ​​​ര​​​ണം നി​​​ര​​​വ​​​ധി വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു​​​ണ്ടാ​​​കും.

വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നി​​​ര​​​വ​​​ധി

രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ര​​​ജ​​​നീ​​​കാ​​​ന്തി​​​നു മു​​​ന്നി​​​ൽ വ​​​ഴി​​​ക​​​ൾ പ​​​ല​​​താ​​​ണ്. സ്വ​​​ന്ത​​​മാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ണ്ടാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്ക് വ​​​രി​​​ക എ​​​ന്ന​​​താ​​​ണ് ഒ​​​ന്നാ​​​മ​​​ത്തെ മാ​​​ർ​​​ഗം. എ​​​ന്നാ​​​ൽ അ​​​തി​​​ന് അ​​​ദ്ദേ​​​ഹം ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​രും. ഫാ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നെ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന​​​ത് അ​​​ത്ര എ​​​ളു​​​പ്പ​​​മു​​​ള്ള കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് പ​​​ല താ​​​ര​​​ങ്ങ​​​ളു​​​ടേ​​​യും അ​​​നു​​​ഭ​​​വം അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ഠി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ ക്യാ​​​പ്റ്റ​​​ൻ വി​​​ജ​​​യ​​​കാ​​​ന്തി​​​ന്‍റെ പ​​​രാ​​​ജ​​​യം ക​​​ൺ​​​മു​​​ന്പി​​​ലു​​​ണ്ട്.

രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ന​​​ല്ലൊ​​​രു ടീം ​​​കൂ​​​ടെ​​​യു​​​ണ്ടാ​​​ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ​​​ങ്ങും തെ​​​ളി​​​മ​​​യും ശു​​​ദ്ധി​​​യു​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളെ കി​​​ട്ട​​​ണം. സം​​​ശു​​​ദ്ധ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വെ​​​ന്ന് ഉ​​​റ​​​ക്കെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ര​​​ജ​​​നി​​​ക്ക് ഇ​​​ത്ത​​​രം ആ​​​ളു​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ക എ​​​ന്ന​​​തു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​കും. അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യാ​​​ൽ എ​​​ട്ടു​​​നി​​​ല​​​യി​​​ൽ പൊ​​​ട്ടാ​​​ൻ അ​​​ധി​​​ക​​​നാ​​​ൾ വേ​​​ണ്ടി​​​വ​​​രി​​​ല്ല.

മ​​​റ്റൊ​​​രു പ്ര​​​ശ്നം ഇ​​​നി ഉടനേ ന​​​ട​​​ക്കേ​​​ണ്ട​​​തു 2019 ലെ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ്. സം​​​സ്ഥാ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ശ്ര​​​ദ്ധ​​​യൂ​​​ന്നാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ര​​​ജ​​​നി ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യാ​​​ൽ തു​​​ട​​​ക്കം പി​​​ഴ​​​യ്ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്. അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രെ കാ​​​ത്തി​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു മാ​​​ർ​​​ഗം. അ​​​തി​​​നു മു​​​ന്പ് പാ​​​ർ​​​ട്ടി​​​യു​​​ണ്ടാ​​​ക്കി ഇ​​​പ്പോ​​​ഴ​​​ത്തെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ സ​​​മ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ ത​​​രം​​​ഗ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞെ​​​ന്നു​​​വ​​​രും. എ​​​ന്നാ​​​ൽ അ​​​തി​​​നും മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്ക​​​ണം. എ​​​ഡി​​​എം​​​കെ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച മു​​​ത​​​ലെ​​​ടു​​​ത്ത് പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യെ​​​ത്തി അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ക എ​​​ന്ന ത​​​ന്ത്ര​​​മാ​​​യി​​​രി​​​ക്കും സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ങ്കി​​​ൽ ര​​​ജ​​​നി സ്വീ​​​ക​​​രി​​​ക്കു​​​ക.

ഏ​​​റ്റ​​​വും എ​​​ളു​​​പ്പ​​​മു​​​ള്ള കാ​​​ര്യം നി​​​ല​​​വി​​​ലു​​​ള്ള ഏ​​​തെ​​​ങ്കി​​​ലു​​​ം പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന് നേ​​​തൃ​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ അ​​​വി​​​ടെ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി​​​യാ​​​ണ്. ബി​​​ജെ​​​പി​​​യാ​​​ണ് നി​​​ല​​​വി​​​ൽ ര​​​ജ​​​നി​​​യെ ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി. ര​​​ജ​​​നി ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്നു ത​​​ന്നെ​​​യാ​​​ണ് ദേ​​​ശീ​​​യ​​​സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ. പൊ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മു​​​ത​​​ൽ അ​​​മി​​​ത് ഷാ ​​​വ​​​രെ ഇ​​​ക്കാ​​​ര്യ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി ര​​​ജ​​​നി​​​ക്ക് ന​​​ല്ല ബന്ധമാ​​​ണു​​​ള്ള​​​ത്. ര​​​ജ​​​നി​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ കാ​​​ണാ​​​മെ​​​ന്നു വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​യു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. 

എ​​​ന്നാ​​​ൽ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നാ​​​ൽ ശ​​​ക്ത​​​മാ​​​യ ഹി​​​ന്ദി വി​​​രു​​​ദ്ധ​​​വി​​​കാ​​​രം പേ​​​റു​​​ന്ന ത​​​മി​​​ഴ് ജ​​​ന​​​ത​​​യു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ ചേ​​​ക്കേ​​​റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു തീ​​​ർ​​​ച്ച​​​യി​​​ല്ല. അ​​​ത് യാ​​​ഥാ​​​ർ​​​ഥ്യ​​​വു​​​മാ​​​ണ്. ദ്രാ​​​വി​​​ഡ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ ക​​​വ​​​ചം ത​​​ക​​​ർ​​​ത്തു പു​​​റ​​​ത്തു​​​വ​​​രാ​​​ൻ ത​​​മി​​​ഴ​​​ർ ത​​​യാ​​​റാ​​​വി​​​ല്ലെ​​​ന്നു ത​​​ന്നെ​​​യാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. മോ​​​ദി ത​​​രം​​​ഗം ഇ​​​തു​​​വ​​​രെ ഏ​​​ശാ​​​ത്ത സം​​​സ്ഥാ​​​ന​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തും അ​​​തു​​​കൊ​​​ണ്ടാ​​​ണ്. കൂ​​​ടാ​​​തെ ക​​​ർ​​​ണാ​​​ട​​​ക​​​യു​​​മാ​​​യു​​​ള്ള ശ​​​ത്രു​​​ത​​​യി​​​ൽ ബി​​​ജെ​​​പി നി​​​ല​​​പാ​​​ട് ത​​​ങ്ങ​​​ൾ​​​ക്ക​​​നു​​​കൂ​​​ല​​​മാ​​​കി​​​ല്ലെ​​​ന്ന് ത​​​മി​​​ഴ​​​ർ വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​മു​​​ണ്ട്.

ബി​​​ജെ​​​പി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് സു​​​ബ്ര​​​ഹ്മ​​​ണ്യൻ​​​സ്വാ​​​മി​​​ക്ക് ര​​​ജ​​​നി​​​യെ അ​​​ത്ര പി​​​ടി​​​ത്ത​​​മി​​​ല്ല. ര​​​ജ​​​നി ത​​​മി​​​ഴ​​​ന​​​ല്ലെ​​​ന്നാ​​​ണ് സ്വാ​​​മി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. അ​​​തി​​​ന് ക​​​ണ​​​ക്കു​​​പ​​​റ​​​ഞ്ഞ മ​​​റു​​​പ​​​ടി​​​യാ​​​ണ് ര​​​ജ​​​നി ഇ​​​പ്പോ​​​ൾ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇപ്പോ​​​ൾ 67 വ​​​യ​​​സാ​​​യി. ഇ​​​തി​​​ൽ 23 വ​​​ർ​​​ഷം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ജീ​​​വി​​​ച്ചു. ബാ​​​ക്കി 44 വ​​​ർ​​​ഷം ത​​​മി​​​ഴ്നാ​​​ട്ടി​​​ലാ​​​ണ് ജീ​​​വി​​​ച്ച​​​ത്. നി​​​ങ്ങ​​​ളാ​​​ണ് എ​​​നി​​​ക്ക് പേ​​​രും പ്ര​​​ശ​​​സ്തി​​​യും പ​​​ണ​​​വും എ​​​ല്ലാ സ​​​മ്മാ​​​നി​​​ച്ച​​​ത്. നി​​​ങ്ങ​​​ൾ എ​​​ന്നെ ഒ​​​രു ത​​​മി​​​ഴ​​​നാ​​​ക്കി. നി​​​ങ്ങ​​​ൾ എ​​​ന്നെ ഈ ​​​സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യാ​​​ൽ ഞാ​​​ൻ ഹി​​​മാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കാ​​​യി​​​രി​​​ക്കും പോ​​​വു​​​ക. മ​​​റ്റെ​​​വി​​​ടെ​​​യും പോ​​​കി​​​ല്ല. ഇ​​​താ​​​യി​​​രു​​​ന്നു ര​​​ജ​​​നി​​​യു​​​ടെ മ​​​റു​​​പ​​​ടി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ബ​​​സ് ക​​​ണ്ട​​​ക്ട​​​റാ​​​യി​​​രു​​​ന്ന ശി​​​വ​​​ജി റാ​​​വു ഗേ​​​ക്‌​​​വാ​​​ദാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ത​​​മി​​​ഴ് ജ​​​ന​​​ത​​​യു​​​ടെ ഹൃ​​​ദ​​​യം കീ​​​ഴ​​​ട​​​ക്കി​​​യ സൂ​​​പ്പ​​​ർ സ്റ്റാ​​​ർ ര​​​ജ​​​നീകാ​​​ന്താ​​​യി മാ​​​റി​​​യ​​​ത്. 

കോ​​​ൺ​​​ഗ്ര​​​സാ​​​ണ് ര​​​ജ​​​നി​​​യെ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ന​​​ഗ്‌​​​മ ക​​​ഴി​​​ഞ്ഞ​​​യി​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും​​​ചെ​​​യ്തു. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് തീ​​​ർ​​​ത്തും ദു​​​ർ​​​ബ​​​ല​​​മാ​​​യി തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്ക് ര​​​ജ​​​നി പോ​​​കു​​​മെ​​​ന്ന് ക​​​രു​​​താ​​​ൻ ന്യാ​​​യം കു​​​റ​​​വാ​​​ണ്. 

നി​​​ല​​​വി​​​ലു​​​ള്ള ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലേ​​​ക്ക് ചേ​​​ക്കേ​​​റി നേ​​​തൃ​​​ത്വം ഏ​​​റ്റെ​​​ടു​​​ക്ക​​​ുക എ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു വ​​​ഴി. ഇ​​​തി​​​ന് ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യം എ​​​ഡി​​​എം​​​കെ​​​യാ​​​ണ്. എ​​​ന്നാ​​​ൽ ആ​​​ടി​​​യു​​​ല​​​യു​​​ന്ന ആ ​​​ക​​​പ്പ​​​ലി​​​ൽ ക​​​യ​​​റാ​​​ൻ അ​​​ദ്ദേ​​​ഹം പ​​​ല​​​വ​​​ട്ടം ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നു തീ​​​ർ​​​ച്ച. കൂ​​​ടാ​​​തെ ര​​​ജ​​​നി​​​യെ അ​​​ക​​​റ്റി​​​നി​​​ർ​​​ത്താ​​​ൻ എ​​​ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ര​​​ജ​​​നി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശം സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വാ​​​ദം. 

കി​​​രീ​​​ട​​​വ​​​കാ​​​ശം ഉ​​​റ​​​പ്പി​​​ച്ച് ഡി​​​എം​​​കെ​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ച്ച​​​കെ​​​ട്ടി നി​​​ൽ​​​ക്കു​​​ന്ന എം.​​​കെ. സ്റ്റാ​​​ലി​​​നും ര​​​ജ​​​നി​​​യെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​വി​​​ല്ല. കു​​​ടും​​​ബ വാ​​​ഴ്ച​​​യു​​​ള്ള ഡി​​​എം​​​കെ​​​യി​​​ൽ ര​​​ജ​​​നി​​​ക്ക് ക​​​സേ​​​ര ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു​​​മി​​​ല്ല. തീ​​​വ്ര​​​ത​​​മി​​​ഴ് വികാ​​​ര​​​മു​​​ള്ള ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളും ഡോ. ​​​അ​​​ൻ​​​പു​​​മ​​​ണി രാം​​​ദോ​​​സും ര​​​ജ​​​നി​​​ക്കെ​​​തി​​​രേ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നു​​​ക​​​ഴി​​​ഞ്ഞു. ഇ​​​ത്ത​​​രം വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ എ​​​ങ്ങ​​​നെ ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ സി​​​നി​​​മാ​​​ലോ​​​കം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. സ്റ്റൈ​​​ൽ മ​​​ന്ന​​​ൻ സ്വ​​​ന്തം സ്റ്റൈ​​​ലി​​​ൽ ഇ​​​തി​​​നു​​​ത്ത​​​രം ന​​​ൽ​​​കു​​​മെ​​​ന്നു ത​​​ന്നെ​​​യാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.

ക​​​രു​​​ത​​​ലോ​​​ടെ ബി​​​ജെ​​​പി

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​വി​​​ട്ടു​​​പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​തീ​​​വ ശ്ര​​​ദ്ധ​​​യോ​​​ടെ​​​യാ​​​ണ് ബി​​​ജെ​​​പി ക​​​രു​​​ക്ക​​​ൾ നീ​​​ക്കു​​​ന്ന​​​ത്. ര​​​ജ​​​നി​​​യെ കി​​​ട്ടി​​​യാ​​​ൽ ബം​​​ബ​​​റ​​​ടി​​​ക്കും. എ​​​ന്നാ​​​ൽ ര​​​ജ​​​നി പ​​​റ്റി​​​ച്ചാ​​​ലും നി​​​ല​​​വി​​​ലു​​​ള്ള​​​തു ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യു​​​മ​​​രു​​​ത്. എ​​​ഡി​​​എം​​​കെ എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള ഒ. ​​​പ​​​നീ​​​ർ ശെ​​​ൽ​​​വ​​​ത്തേ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ള​​​നി​​​സ്വാ​​​മി​​​യേ​​​യും പി​​​ണ​​​ക്കാ​​​തെ രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി​​​ന്തു​​​ണ ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​ണ് ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ക​​​ണ്ടി​​​രു​​​ന്നു. ഉ​​​ട​​​നേ പ​​​ള​​​നി​​​സ്വാ​​​മി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ ടി.​​​ടി.​​​വി ദി​​​ന​​​ക​​​ര​​​നെ അ​​​ക​​​ത്താ​​​ക്കി​​​യെ​​​ങ്കി​​​ലും ശ​​​ശി​​​ക​​​ല​​​യു​​​ടെ പി​​​ടി പാ​​​ർ​​​ട്ടി​​​യി​​​ൽ ഇ​​​പ്പോ​​​ഴും ശ​​​ക്ത​​​മാ​​​ണെ​​​ന്ന് പ​​​ള​​​നി​​​സ്വാ​​​മി​​​ക്കും പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​നും ന​​​ന്നാ​​​യ​​​റി​​​യാം. ശ​​​ശി​​​ക​​​ല​​​യു​​​ടേ​​​യും മ​​​ന്നാ​​​ർ​​​ഗു​​​ഡി സം​​​ഘ​​​ത്തി​​​ന്‍റേ​​​യും കൈ​​​യി​​​ൽ​​​നി​​​ന്നും പാ​​​ർ​​​ട്ടി​​​യെ മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യും പ​​​ള​​​നി​​​സ്വാ​​​മി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ബി​​​ജെ​​​പി​​​ക്ക് പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തോ​​​ടാ​​​ണ് താ​​​ത്പ​​​ര്യ​​​മെ​​​ന്നാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ. എ​​​ന്താ​​​യാ​​​ലും അ​​​ടി​​​ക​​​ളി​​​ക​​​ളും അ​​​ര​​​ങ്ങ് ത​​​ക​​​ർ​​​ക്ക​​​ലു​​​ക​​​ളും അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത ത​​​മി​​​ഴ​​​ക​​​ത്ത് ത​​​ത്കാ​​​ലം രാ​​​ഷ്‌​​​ട്രീ​​​യം കു​​​ഴ​​​ഞ്ഞു​​​മ​​​റി​​​ഞ്ഞു ത​​​ന്നെ തു​​​ട​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍