വികസനം അവഗണനയില്‍


ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഏ​​​റ്റ​​​വും അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട​​​കം സ​​​മാ​​​ധാ​​​ന​​​വും സൗ​​​ഹാ​​​ർ​​​ദ​​വു​​​മാ​​​ണ്. തൃ​​​പ്തി​​​ക​​​ര​​​മാ​​​യ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല നി​​​ക്ഷേ​​​പാ​​​നു​​​കൂ​​​ല അ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടാ​​​ക്കും. കാ​​ര്യ​​ക്ഷ​​മ​​മാ​​​യ ഭ​​​ര​​​ണ​​​മി​​​ല്ലാ​​​ത്തി​​​ട​​​ത്തു പ​​​ണം മു​​​ട​​​ക്കാ​​​ൻ ആ​​​രും ത​​​യാ​​​റാ​​​വി​​​ല്ല. വേ​​​റെ ഘ​​​ട​​​ക​​​ങ്ങ​​​ളു​​​മു​​​ണ്ട്. വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​വു​​​ക എ​​​ന്ന​​​താ​​​ണ് അ​​​ടി​​​സ്ഥാ​​​ന കാ​​​ര്യം. അ​​​തു​​​കൊ​​​ണ്ടാ​​ണു ചി​​​ല​​​പ്പോ​​​ൾ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്നും മി​​​ക​​​ച്ച സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ പ​​ല സ​​​ർ​​​ക്കാ​​​രു​​​ക​​ളും മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ളം പോ​​​ലൊ​​​രു സം​​​സ്ഥാ​​​നം ഇ​​​വി​​​ടെ ശ​​​രി​​​യാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും സം​​​സ്ഥാ​​​നം നി​​​ക്ഷേ​​​പ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ന്ന ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യു​​​ള്ള ധാ​​​ര​​​ണ തി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്. 

നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ത​​​ങ്ങ​​​ൾ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണു നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​തെ​​​ന്ന് ആ​​​ണ​​​യി​​​ടാ​​​റു​​​ണ്ടെ​​​ങ്കി​​​ലും നി​​​ക്ഷേ​​​പ​​​ക​​​രെ ഇ​​​ങ്ങോ​​​ട്ട് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നോ വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്‌​​​ടി​​​ക്കാ​​​നോ കാ​​​ര്യ​​​മാ​​​യ ഒ​​​രു ശ്ര​​​മ​​​വും ന​​​ട​​​ത്താ​​​റി​​​ല്ല. സ​​​മ​​​ര​​​ങ്ങ​​​​​​ൾ, ഘെ​​​രാ​​​വോ​​​ക​​​ൾ, യൂ​​​ണി​​​യ​​​ൻ വൈ​​​രാ​​​ഗ്യ​​​ങ്ങ​​​ൾ, സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ൾ, അ​​​ക്ര​​​മം എ​​​ന്നി​​​വ​​​യു​​​ടെ​​​യെ​​​ല്ലാം പേ​​​രി​​​ലാ​​​ണു സം​​​സ്ഥാ​​​നം മു​​​ന്പ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ക​​​രെ സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ഴി​​​കേ​​​ട്ടി​​​രു​​​ന്നു. ഇ​​വി​​ടെ ഓ​​​ഫീ​​​സു​​​ക​​​ളും ഫാ​​​ക്‌​​​ട​​​റി​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ യൂ​​​ണി​​​യ​​​ൻ ഉ​​​ണ്ടാ​​​കും എ​​​ന്നൊ​​​രു ഫ​​​ലി​​​തം പോ​​​ലു​​​മു​​​ണ്ട്. നി​​​ർ​​​ദി​​​ഷ്‌​​​ട ഫാ​​​ക്‌​​​ട​​​റി​​​യു​​​ടെ മു​​​ന്പി​​​ൽ യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ കൊ​​​ടി സ്ഥാ​​​പി​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വും നി​​​യ​​​മ​​​ന​​​വും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ യൂ​​​ണി​​​യ​​​ൻ​​​കാ​​​ർ ത​​​ങ്ങ​​​ൾ​​​ക്കി​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രെ നി​​​യ​​​മി​​​ക്കും. സ്വാ​​ഭാ​​​വി​​​ക​​​മാ​​​യും ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ന്തം നാ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​ക​​​ന്നു​​നി​​​ൽ​​​ക്കാ​​​ൻ വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ർ തീ​​​രു​​​മാ​​​നി​​​ക്കും. സ്വ​​​ന്തം പ​​​ണം ക​​​ള​​​ഞ്ഞു​​കു​​​ളി​​​ക്കാ​​​ൻ ആ​​​രും ത​​​യാ​​​റാ​​​കി​​​ല്ല​​ല്ലോ.

സം​​​സ്ഥാ​​​ന രൂ​​​പീ​​​ക​​​ര​​​ണ​​ത്തി​​നു ശേ​​ഷ​​മു​​ള്ള ര​​​ണ്ടു മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളി​​​ൽ കേ​​​ര​​​ളം തൊ​​​ഴി​​​ൽ​​ദി​​​ന​​ങ്ങ​​ൾ പാ​​​ഴാ​​ക്കു​​​ന്ന​​​വ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ മു​​​ൻ​​​പ​​​ന്തി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​വി​​ടെ സ​​​മ​​​ര​​​ങ്ങ​​​ൾ​​​മൂ​​​ലം ഒ​​​രു വ​​​ർ​​​ഷം എ​​​ത്ര കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​മാ​​​ണു​​​ണ്ടാ​​​വു​​​ക​ എ​​​ന്ന​​തി​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ യൂ​​​ണി​​​യ​​​ൻ​​വി​​​രു​​​ദ്ധ ലോ​​​ബി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​നു​​​ഷ്യ​​​ദി​​​ന​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​ത്തു​​ന്ന സം​​​സ്ഥാ​​​ന​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഗി​​​ന്ന​​​സ് ബു​​​ക്കു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​റി​​​യി​​​ല്ല. ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​തേ​​താ​​​യാ​​​ലും ന​​​ല്ല ബ​​​ഹു​​​മ​​​തി ഒ​​​ന്നു​​​മ​​​ല്ല​​​ല്ലോ. 

രാ​​​ഷ്‌​​​ട്രീ​​​യ അ​​​സ്ഥി​​​ര​​​ത​​​യു​​​ടെ പേ​​​രി​​​ലും കേ​​ര​​ളം ചീ​​​ത്ത​​​പ്പേ​​​രു കേ​​​ട്ടി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യാ​​​ലും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലാ​​​യാ​​​ലും വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ത്തി​​​ന് ഒ​​​ട്ടും അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​നം എ​​​ന്നൊ​​​രു വി​​​ല​​​യി​​​രു​​​ത്ത​​​ൽ കേ​​​ര​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ണ്ടാ​​​യി. തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു​​​മാ​​​ത്ര​​​മാ​​​ണു ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന​​​ത് ഒ​​​ന്നു​​​കി​​​ൽ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലോ അ​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​ത്തി​​​നു വെ​​​ളി​​​യി​​​ലോ. വി​​​ദ്യാ​​​സ​​​ന്പ​​​ന്ന​​​രാ​​​യ കേ​​​ര​​​ളീ​​​യ​​​ർ​​​ക്കു ത​​​ങ്ങ​​​ളു​​​ടെ​​​യും ത​​​ങ്ങ​​​ളു​​​ടെ വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും നി​​​ല​​​നി​​​ൽ​​​പ്പി​​​നാ​​​യി ത​​​ങ്ങ​​​ളു​​​ടെ ജ​​​ന്മ​​​നാ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​​പോ​​​വു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റു മാ​​​ർ​​​ഗ​​​മൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​റി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളെ​​​പ്പ​​​റ്റി മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ടാ​​​വും ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും മി​​ന്ന​​ൽ​​പ​​​ണി​​​മു​​​ട​​​ക്കി​​​ൽ​​​നി​​​ന്നും ഘൊ​​​രാ​​​വോ​​​ക​​​ളി​​​ൽ​​​നി​​​ന്നും യൂ​​​ണി​​​യ​​​ൻ വ​​​ഴ​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നും മാ​​​റി​​​നി​​​ൽ​​​ക്കാ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ശ്ര​​​ദ്ധി​​​ച്ചു. ഒ​​​രു പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മു​​​ണ്ടാ​​​യി. സ​​​മ​​​ര​​​ങ്ങ​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും മ​​​റ്റും ന​​​ട​​​ത്തു​​​ന്ന ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളും ബ​​​ന്ദു​​​ക​​​ളു​​​മാ​​​യി മാ​​​റി. ചി​​​ല ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളും മു​​​ത​​​ലാ​​​ളി​​​മാ​​​രു​​​ടെ​​​യും വ​​​ന്പ​​​ന്മാ​​​രു​​​ടെ​​​യും ജീ​​​വി​​​ത​​​ശൈ​​​ലി​​​യി​​​ലേ​​​ക്കു മാ​​​റി. ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ​​​യും വ്യ​​​വ​​​സാ​​​യ മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളും ബ​​​ന്ദു​​​ക​​​ളും സ​​​മ​​​ര​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന സ്ഥി​​​തി വ​​​ന്നു. 

ഇ​​​ന്നു ബ​​​ന്ദു​​​ക​​​ളും ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളും കേ​​​ര​​​ള ജീ​​​വി​​​ത​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ്. മു​​​ൻ​​​കൂ​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യും അ​​​ല്ലാ​​​തെ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ബ​​​ന്ദു​​​ക​​​ളും ജി​​​ല്ലാ ബ​​​ന്ദു​​​ക​​​ളും താ​​​ലൂ​​​ക്ക് ബ​​​ന്ദു​​​ക​​​ളു​​​മു​​​ണ്ട്. ആ​​​ർ​​​ക്കും ബ​​​ന്ദ് പ്ര​​​ഖ്യാ​​​പി​​​ക്കാം വെ​​​റും ഒ​​​രു ഡ​​​സ​​​ൻ ആ​​​ളു​​​ക​​​ൾ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​യു​​​ള്ള​​​വ​​​ർ​​​ക്കു​​​പോ​​​ലും. ഒ​​​രേ​​​യൊ​​​രു കാ​​​ര്യം അ​​​ക്ര​​​മം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ഭ​​​യം ജ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് . എ​​​ങ്കി​​​ലേ ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ക്കൂ. 

വി​​​വാ​​​ഹ​​​ങ്ങ​​​ളെ​​​യും ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ സ​​​ഞ്ചാ​​​ര​​​ത്തെ​​​യും രോ​​​ഗി​​​ക​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നെ​​​യു​​​മെ​​​ല്ലാം ബ​​​ന്ദു​​​ക​​​ൾ ബാ​​​ധി​​​ക്കു​​​ന്നു. പ​​​രീ​​​ക്ഷ​​​ക​​​ൾ, ഇ​​​ന്‍റ​​​ർ​​​വ്യൂ​​​ക​​​ൾ, ഇ​​​ന്ത്യ​​​യി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​ക്ക് ഇ​​​വ​​​യെ​​​ല്ലാം ത​​​ട​​​സ​​​പ്പെ​​​ടു​​​ന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടി​​​ന്‍റെ അ​​​ള​​​വ്, അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ തോ​​​ത്, വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ത്തി​​​ച്ച​​​തി​​​ന്‍റെ എ​​​ണ്ണം, എ​​​ത്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ടു, എ​​​ത്ര ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി എ​​​ന്ന​​തൊ​​​ക്കെ നോ​​​ക്കി​​​യാ​​​ണു നേ​​​താ​​​ക്ക​​​ൾ ബ​​​ന്ദി​​​ന്‍റെ വി​​​ജ​​​യം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. ഓ​​​രോ വ​​​ർ​​​ഷ​​​ത്തെ​​​യും ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​ങ്ങ​​​നെ ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ തൊ​​​ഴി​​​ൽ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടാ​​​വും. ഉ​​​ത്പാ​​​ദ​​​ന ന​​​ഷ്‌​​​ടം ഉ​​​ണ്ടാ​​​കു​​​ന്ന​​​തും ഷെ​​​ഡ്യൂ​​​ള​​​നു​​​സ​​​രി​​​ച്ചു ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ ഒ​​​രു സ്ഥ​​​ല​​​ത്ത് മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​ത്തി​​​ന് ആ​​​രും ത​​​യാ​​​റാ​​​വി​​​ല്ല. 

ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളും ബ​​​ന്ദു​​​ക​​​ളും ഇ​​​തോ​​​ടു​​​ചേ​​​ർ​​​ത്തു വാ​​​യി​​​ക്ക​​​ണം. സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും പ​​​ര​​​സ്പ​​​രം അ​​​നു​​​യാ​​​യി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കി. ഇ​​​രു​​​കൂ​​​ട്ട​​​രും ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​ണ്. ചി​​​ല​​​പ്പോ​​​ൾ അ​​​ള​​​വി​​​ൽ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​വാം എ​​ന്നു​​മാ​​ത്രം. ഓ​​​രോ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നും പി​​​ന്നാ​​​ലെ ബ​​​ന്ദ് (പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യോ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യോ) ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്നു. ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ക്കു​​​ന്നു. ബ​​​ന്ദി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​നു​​​യാ​​​യി​​​ക​​​ൾ പ​​​ര​​​സ്പ​​​രം ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യും പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​ക​​​യും ചെ​​​യ്യു​​​ന്നു. പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലോ മ​​​റ്റോ പെ​​​ട്ടു​​​പോ​​​കു​​​ന്ന നി​​​ര​​​പ​​​രാ​​​ധി​​​ക​​​ൾ​​​ക്കും ചി​​​ല​​​പ്പോ​​​ൾ പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്നു. ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട ഒ​​​രു കാ​​​ര്യം, കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തെ​​​ല്ലാം പാ​​​ർ​​​ട്ടി അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണ്, നേ​​​താ​​​ക്ക​​​ള​​​ല്ല എ​​​ന്ന​​​താ​​​ണ്. 

ഇ​​​തി​​​നു​​​പു​​​റ​​​മേ കേ​​​ന്ദ്ര​​​ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന എ​​​ല്ലാ ദേ​​​ശീ​​​യ ബ​​​ന്ദു​​​ക​​​ളും വി​​​ജ​​​യി​​​പ്പി​​​ച്ച ച​​​രി​​​ത്ര​​​വും കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ട്. നേ​​​ര​​​ത്തെ സാ​​​മ്രാ​​​ജ്യ​​​ത്വ ശ​​​ക്തി​​​ക​​​ളു​​​ടെ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ബ​​​ന്ദ് പ്ര​​​ഖ്യാ​​​പി​​​ച്ച ച​​​രി​​​ത്ര​​​വു​​​മു​​​ണ്ട്. 

എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത​​​യി​​​ടെ സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഒ​​​രു സ്ഥി​​​തി​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. തു​​​ട​​​രെ​​​ത്തു​​​ട​​​രെ​​​യു​​​ള്ള ഈ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​മ​​​രു​​​ന്നി​​​ടു​​​ന്നു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന് അ​​​തു നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. പ​​​ര​​​സ്പ​​​ര​​​മു​​​ള്ള അ​​​വി​​​ശ്വാ​​​സം കൂ​​ടു​​ന്ന​​തു മൂ​​​ലം അ​​​ന്ത​​​രീ​​​ക്ഷം ക​​​ലു​​​ഷി​​​ത​​​മാ​​​വു​​​ന്നു. സ്വാ​​​ശ്ര​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ന്ന പ​​​രാ​​​ജ​​​യം സം​​​ശ​​​യ​​​ത്തി​​​ന്‍റെ സൂ​​​ചി​​​മു​​​ന എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളി​​​ലേ​​​ക്കും സ്വാ​​​ധീ​​​ന​​​ശ​​​ക്തി​​​യു​​​ള്ള​​​വ​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ലു​​​ള്ള അ​​​വി​​​ശു​​​ദ്ധ ബ​​​ന്ധ​​​ത്തി​​​ലേ​​​ക്കും നീ​​ളാ​​ൻ ഇ​​ട​​യാ​​ക്കി​​യി​​ട്ടു​​​ണ്ട്.

മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ, സി​​​പി​​​എം സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ക​​​ടു​​​ത്ത അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത, ഉ​​​ദ്യോ​​​ഗ​​​സ്ഥ വൃ​​ന്ദ​​​ത്തി​​​ന്‍റെ ത​​​ല​​​പ്പ​​​ത്തു​​​ള്ള ഭി​​​ന്ന​​​ത​​​ക​​​ൾ ഇ​​​ത്യാ​​​ദി പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തി​​ര​​​ക്കി​​​ലാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. ഇ​​​തു​​​മൂ​​​ലം വി​​​ക​​​സ​​​ന സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഇ​​​തും മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വി​​​ശ്വാ​​​സം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നു​​ണ്ട്. എ​​​ങ്കി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഏ​​​റ്റ​​​വും വ​​​ലി​​​യ നാ​​​ശം വ​​​രു​​​ത്തി​​​യ​​​ത്. 

വി​​​ക​​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു എ​​​പ്പോ​​​ഴും വാ​​​തോ​​​രാ​​​തെ സം​​​സാ​​​രി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യു​​​മാ​​​ണ് ഇ​​​വി​​​ടെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ൾ. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​ഖ്യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം എ​​​ടു​​​ത്തു പ​​​റ​​​യേ​​​ണ്ട​​​തു​​​ണ്ട്. രാ​​​ഷ്‌​​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള രോ​​​ഷം പ​​​ല​​​ത​​​വ​​​ണ ശ​​​ക്ത​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​താ​​ണ്. 
രാ​​​ഷ്‌​​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​തും പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വും സ​​​ങ്കു​​​ചി​​ത സ​​​മീ​​​പ​​​ന​​​വും മൂ​​​ലം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​തും ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​മാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ മു​​​ഖ്യ ഇ​​​ര. അ​​​ത് എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി​​​യി​​​ലേ​​​ക്കു പി​​​ന്ത​​​ള്ള​​​പ്പെ​​​ടും. 

Comments

Popular posts from this blog

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍