നിത്യദുരിതത്തില്‍ കര്‍ഷകര്‍ 1
നിത്യദുരിതത്തില്‍ കര്‍ഷകര്‍ 1
വരണ്ടുകിടന്നിരുന്ന പാടങ്ങളിലേക്കു കഴിഞ്ഞവർഷം മഴ വേണ്ടുവോളം പെയ്തിറങ്ങിയതോടെ മാന്ദ്സോറിലെ കർഷകർ ആഹ്ലാദത്തിലായിരുന്നു. രണ്ടുവർഷത്തെ തുടർച്ചയായ വരൾച്ചയുടെ നിരാശയിലായിരുന്ന കർഷകമനസുകളിൽ അതു കുളിർമഴയായി മാറി. ഇക്കുറി മൺസൂൺ ചതിക്കില്ലെന്നു മനസിലായതോടെ അവർ കൂട്ടമായി പാടത്തേക്കിറങ്ങി. ഉത്സാഹത്തോടെ ഉഴുതുമറിച്ച് വളമിട്ട് വിത്തിറക്കി. ബാങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും പേടികൂടാതെ വായ്പ വാങ്ങി.
തഴച്ചുവളർന്ന ഉള്ളിയും ധാന്യങ്ങളും സോയാബീനും മറ്റും പാടങ്ങളെ ഹരിതാഭമാക്കി. മഴ നന്നായി പെയ്തതിനാൽ മികച്ച വിളവ് ഉറപ്പായിരുന്നു. മധ്യപ്രദേശിലെ ഈ ഗ്രാമീണ കർഷകർ സമ്പൽസമൃദ്ധിയുടെ വിളവെടുപ്പുകാലം സ്വപ്നം കണ്ടു. പല കണക്കുകൂട്ടലുകളും തുടങ്ങി. വിളവെടുപ്പിനു സമയമായപ്പോൾ വില പറഞ്ഞ് ചരക്കു വില്പന ഉറപ്പിക്കാൻ അവർ ചന്തയിലെത്തി.
എന്നാൽ, കച്ചവടക്കാരോടു വില തിരക്കിയപ്പോൾ ഇടിവെട്ടേറ്റതുപോലെ അവർ തിരിച്ചുപോയി. ചരക്കിനൊന്നും വിലയില്ല. പാടത്തു നിന്നു വിളവെടുത്തു ചന്തയിലെത്തിക്കാനുള്ള ചെലവുപോലും തരപ്പെടില്ല. തങ്ങൾ കണ്ടതെല്ലാം പാഴ്ക്കിനാവാണെന്നു തിരിച്ചറിഞ്ഞ കർഷകർ നിരാലംബരായി. സർക്കാർ സംവിധാനങ്ങളെല്ലാം ഓടിയൊളിച്ചു. എന്തുചെയ്യണമെന്നറിയാതെ അവർ തെരുവിലേക്കിറങ്ങി. റോഡുകൾ ഉപരോധിച്ചു. ട്രക്കുകൾ തടഞ്ഞു തീവച്ചു. ഒടുവിൽ ഏഴു ജീവനുകൾ നടുറോഡിൽ പൊലിഞ്ഞു.
ഇതു മധ്യപ്രദേശിലെ മാത്രം കർഷകരുടെ അവസ്ഥയല്ല. രാജ്യത്തെമ്പാടുമുള്ള കർഷകർ കണ്ണീർക്കയത്തിലാണ്. വടക്ക് പഞ്ചാബിലെ ഗോതമ്പ്, നെല്ല്, പരുത്തി കർഷകരും തെക്ക് കേരളത്തിലെ റബർ, നാളികേര കർഷകരും തുടങ്ങി കിഴക്ക് ബംഗാളിലെ നെല്ല്, ഉരുളക്കിഴങ്ങ് കർഷകരും പടിഞ്ഞാറ് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പുകയില, പരുത്തി, കരിമ്പ്, കടല, പച്ചക്കറി കർഷകരും എല്ലാം നിത്യദുരിതത്തിലാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, ഉത്തർപ്രദേശ്, ആസാം തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേയും കർഷകർ കടക്കെണിയിൽ ഉഴലുകയാണ്. ഉത്പാദനച്ചെലവ് ഭീമമായി വർധിക്കുമ്പോൾ വിളനാശവും വിലത്തകർച്ചയുംമൂലം വരുമാനം ഗണ്യമായി കുറയുന്നതാണ് കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. കാർഷികവൃത്തി ബാധ്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.
കാർഷിക ഉത്പാദനത്തിൽ ലോകത്തു രണ്ടാംസ്ഥാനത്താണ് ഇന്ത്യ. എന്നാൽ, അനുദിനം കർഷകർ ജീവനൊടുക്കുന്ന രാജ്യവും ഇന്ത്യതന്നെ. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതു മുതൽ കർഷകർക്കു വാരിക്കോരി നൽകുന്നുവെന്നാണു പ്രചരിപ്പിക്കുന്നതും പരസ്യംചെയ്യുന്നതും. എന്നാൽ, രാജ്യത്തെ കർഷകന്റെ നിലനില്പുപോലുംഅപകടത്തിലാണെന്നതാണ് യാഥാർഥ്യം.
134 കോടി ജനങ്ങളെ തീറ്റിപ്പോറ്റാൻ പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്നവരാണ് ഇന്ത്യയിലെ കർഷകജനത. എന്നാൽ, അവർക്കു കിട്ടുന്നതാകട്ടെ ക്രൂരമായ അവഗണനയും അവഹേളനവും മാത്രമാണ്. മറ്റൊരു മേഖലയിലും ഇല്ലാത്തവിധം കടക്കെണിയിലാണു രാജ്യത്തെ കർഷകർ. കാലാവസ്ഥ ചതിച്ചാലും കനിഞ്ഞാലും കഷ്ടകാലമാണിവർക്ക്. വിളത്തകർച്ചയിലും വിലത്തകർച്ചയിലും വരിഞ്ഞുമുറുക്കപ്പെടുന്ന കർഷകർ ഉടമുണ്ടിലോ ഒരു കുപ്പി കീടനാശിനിയിലോ ജീവിതം അവസാനിപ്പിക്കുന്ന ദയനീയ കാഴ്ച രാജ്യത്തു നിത്യസംഭവമായിട്ട് നാളേറെയായി.
തകരുന്ന നട്ടെല്ല്
കർഷകർ നാടിന്റെ നട്ടെല്ലാണെന്ന ഭംഗിവാക്ക് സ്വാതന്ത്ര്യലബ്ദി മുതൽ മുഴങ്ങിക്കേൾക്കുന്നതാണ്. ഏഴു പതിറ്റാണ്ടു പൂർത്തിയാകുമ്പോഴും സ്വതന്ത്രഭാരതത്തിന്റെ ഈ നട്ടെല്ലിനു ഗുരുതരമായി ക്ഷതമേറ്റിരിക്കുന്നു. നട്ടെല്ലു തകർന്നാൽ ആർക്കും നിവർന്നുനിൽക്കാനാവില്ല. അത്തരമൊരു പ്രതിസന്ധിയിലേക്കു രാജ്യം കൂപ്പുകുത്തുന്നു എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ രാജ്യത്താകമാനം അലയടിച്ചുകൊണ്ടിരിക്കുന്ന കർഷകപ്രക്ഷോഭം. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുടെ അടിസ്ഥാന കാരണങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ പരിഹാരമുണ്ടാക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിക്കടി പരാജയപ്പെടുന്നുവെന്നതാണു യാഥാർഥ്യം.
കിരാതമായ നികുതി സമ്പ്രദായത്തിലൂടെ ഇന്ത്യൻ കാർഷികമേഖലയുടെ സമൃദ്ധിയെ ബ്രിട്ടീഷ് ഭരണാധികാരികൾ തകർത്തു തരിപ്പണമാക്കിയിരുന്നു. "എല്ലാറ്റിനും നമുക്കു കാത്തുനിൽക്കാം. എന്നാൽ, കാർഷിക മേഖലയ്ക്കു മാത്രം സാധ്യമല്ല' എന്ന 1947 ലെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഹ്വാനം ഉൾക്കൊണ്ട് കർഷകർ അത്യധ്വാനം ചെയ്തു രാജ്യത്തിന്റെ വിശപ്പടക്കി. ഭക്ഷ്യസുരക്ഷ കൈവരിച്ചു. ഇന്ത്യ ഇപ്പോൾ 92,651 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്ന രാജ്യമായി മാറിയിരിക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 2013 ലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ പഠനറിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത്രമാത്രം ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുമ്പോഴും രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും അവസാനിച്ചിട്ടില്ലെന്നതു മറ്റൊരു യാഥാർഥ്യമാണ്.
കുറയുന്ന ജിഡിപി വിഹിതം
നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് ഇന്ത്യൻ കാർഷിക രംഗം വളർച്ചയുടെ പടവുകൾ കയറിയത്. 195051 കാലഘട്ടത്തിൽ രാജ്യത്തിന്റെ മൊത്തം ഉത്പാദനത്തിൽ (ജിഡിപി) കാർഷികമേഖലയ്ക്കുള്ള പങ്ക് 51.81 ശതമാനമായിരുന്നു. അന്നു വ്യവസായമേഖല 14.16 ശതമാനവും സേവനമേഖല 33.25 ശതമാനവും സംഭാവനചെയ്തു. 1970 കളുടെ മധ്യത്തിൽ വരെ കാർഷികമേഖലയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഉത്പാദനരംഗം. എന്നാൽ, എഴുപതുകളുടെ മധ്യത്തോടെ സർവീസ് മേഖല ഒന്നാമതെത്തി. 90 കളുടെ മധ്യത്തിൽ വ്യവസായമേഖല കാർഷികമേഖലയ്ക്കൊപ്പമെത്തി.
2000 ആകുമ്പോഴേക്കും കാർഷികമേഖല സേവന, വ്യവസായ മേഖലകൾക്കു പിന്നിലായി. 201617 വർഷത്തിൽ 17.32 ശതമാനം മാത്രമാണ് ജിഡിപിയിൽ കാർഷികമേഖലയുടെ പങ്ക്. കൃഷി, മത്സ്യബന്ധനം, വനം എന്നിവ ചേർന്നുള്ള ഉത്പാദനമാണിത്. ഇതേവർഷം വ്യവസായമേഖല 29.02 ശതമാനവും സേവന മേഖല 53.66 ശതമാനവും സംഭാവനചെയ്തു.
രാജ്യത്ത് 1970 മുതൽ 2000 വരെയുള്ള 30 വർഷക്കാലത്തെ കാർഷികമേഖലയിലെ വളർച്ചയേക്കാൾ 350 ശതമാനം അധികമാണ് 2000 മുതൽ 2014 വരെയുണ്ടായത്. 23.82 ലക്ഷം കോടിയാണ് 201617 ൽ കാർഷികമേഖലയിൽ നിന്നുള്ള ഉത്പാദനം. 201112 ൽ ഇത് 15.01 ലക്ഷം കോടി രൂപയായിരുന്നു.
കാർഷിക ഉത്പാദനത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്തു നിൽക്കുന്ന ഇന്ത്യയുടേതാണ് ആഗോള ഉത്പാദനത്തിന്റെ 7.68 ശതമാനവും. വ്യാവസായിക ഉത്പാദനത്തിൽ 12 ഉം സേവനമേഖലയിൽ 11 ഉം സ്ഥാനത്താണ് ഇന്ത്യ. 2022 ആകുമ്പോഴേക്കും രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. 2017 മുതൽ അഞ്ചുവർഷംകൊണ്ട് ഇതു സാധ്യമാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
അധികാരമേറ്റ് ആദ്യ ബജറ്റ് മുതൽ കാർഷികമേഖലയ്ക്കു കൂടുതൽ വിഹിതം മാറ്റിവയ്ക്കാനും മോദി സർക്കാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്തെ കർഷകരുടെ സ്ഥിതി കൂടുതൽ ദയനീയമാകുകയാണ്. പെരുകുന്ന കർഷക ആത്മഹത്യകൾ ഇതാണു തെളിയിക്കുന്നതും.

Comments
Post a Comment